കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തെര.കര്‍ണാടക കോണ്‍ഗ്രസിനൊപ്പം?

  • By Meera Balan
Google Oneindia Malayalam News

Congress
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും വിജയിയ്ക്കുമെന്ന് സിഎന്‍എന്‍-ഐബിഎന്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. രണ്ട് സംസ്ഥാനങ്ങളിലും ഭരണകക്ഷികള്‍ തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിലും വിജയികളാകുമെന്നാണ് സര്‍വ്വേ പറയുന്നത്.

കര്‍ണാടകത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 28 ലോക്‌സഭ സീറ്റുകളില്‍ പത്ത് മുതല്‍ 18 സീറ്റുകളില്‍ വരെ വിജയിക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്. എതിര്‍കക്ഷികളായ ബിയെപിയ്ക്ക് ആറ് മുല്‍ 10 സീറ്റുകളും ജനതാദള്‍ സെക്കുലറിന് നാല് മുതല്‍ എട്ട് സീറ്റും ലഭിയ്ക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. കോണ്‍ഗ്രസിന്42 ശതമാനം വോട്ട് ലഭിയ്ക്കും. ലോക്‌സഭാതെരഞ്ഞെടുപ്പ് 2014 ജനവരിയില്‍നടത്തിയാല്‍ ബിജെപിയ്ക്ക് നില അല്‍പ്പമൊന്ന് മെച്ചപ്പെടുത്തി 32 ശതമാനം വോട്ട് നേടാമെന്നും സര്‍വ്വേയില്‍ പറയുന്നു

എപ്പോഴും മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യമാണ് തമിഴ്‌നാട്ടില്‍ ഉള്ളത് എന്നാലും സര്‍വ്വേ സാധ്യത കല്‍പ്പിയ്ക്കുന്നത് മുഖ്യമന്ത്രി ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെയ്ക്കാണ്. ലോക്‌സഭാസീറ്റുകളില്‍ 15 മുതല്‍ 23 സീറ്റുകളില്‍ വരെ എഐഎഡിഎംകെ അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. പ്രധാന എതിര്‍കക്ഷിയായ ഡിഎംകെ ഏഴ് മുതല്‍ 13 സീറ്റുകളില്‍ വരെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് ഒന്നു മുതല്‍ അഞ്ച് സീറ്റുകള്‍ മാത്രമേ തമിഴ് നാട്ടില്‍ ലഭിയ്ക്കൂ എന്നും സര്‍വ്വേയില്‍ പറയുന്നു

English summary
In another battleground state of Karnataka, the ruling Congress is still ahead of the Bharatiya Janata Party (BJP) and the Janata Dal Secular (JDS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X