കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടുമൊരു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വരുമോ? ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാത്തിരിക്കാമെന്ന് ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂര്‍: കര്‍ണാടകയില്‍ ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ നാളെ മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തിരഞ്ഞെടുപ്പാണ് ഡിസംബര്‍ അഞ്ചിന് നടക്കാന്‍ പോവുന്നത്. 15 ല്‍ ഏറ്റവും കുറഞ്ഞത് 7 സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കില്‍ വീണ്ടും സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവും. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ജെഡിഎസ് അവരെ പിന്തുണച്ചേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് പുറത്തുവന്നിരുന്നു. ദള്‍ നേതാക്കളുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാറിനെ വീഴ്ത്തില്ല

സര്‍ക്കാറിനെ വീഴ്ത്തില്ല

യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ വീഴ്ത്താന്‍‌ ശ്രമിക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹമില്ലെന്നുമായിരുന്നു ദേവഗൗഡ പറഞ്ഞത്. ഈ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയെങ്കിലും ഗൗഡ വീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി രംഗത്ത് വന്നു.

രാഷ്ട്രീയത്തില്‍

രാഷ്ട്രീയത്തില്‍

രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് എല്ലാം മാറിയേക്കുമെന്നു അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് പിന്തുണ അറിയിച്ച് എച്ച് ഡി ദേവഗൗഡ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇരുനേതാക്കളും ഇത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപിയുമായി

ബിജെപിയുമായി

ബിജെപിയുമായി ജെഡിഎസ് ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും പ്രസ്താവനകള്‍ ഇതിന്‍റെ തെളിവാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രതികരണം. ബിജെപിയെ പിന്തുണയ്ക്കുന്നതോടെ ജെഡിഎസിന്‍റെ മുഖം വ്യക്തമാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

താല്‍ക്കാലിക വിരമം

താല്‍ക്കാലിക വിരമം

എന്നാല്‍ ജെഡിഎസ് ബിജെപിയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് താല്‍ക്കാലിക വിരമം നല്‍കുന്ന പ്രസ്താവനാണ് ഏറ്റവും പുതിയതായി ദേവഗൗഡ നടത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നാണ് ദേവഗൗഡ പറഞ്ഞത്.

ശ്രദ്ധ തിരഞ്ഞെടുപ്പില്‍

ശ്രദ്ധ തിരഞ്ഞെടുപ്പില്‍

ജനതാദള്‍ എസിന്‍റെ പിന്തുണയില്ലാതെ സംസ്ഥാനത്ത് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനോ ഭരണത്തില്‍ തുടരാനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പില്‍ മാത്രം ശ്രദ്ധീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടു.

ഹൈക്കമാന്‍ഡിന്‍റെ തീരുമാനം

ഹൈക്കമാന്‍ഡിന്‍റെ തീരുമാനം

ഉപതിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ദളിന്‍റെ നിലപാട് എന്തായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‍ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'നമുക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിനായി കാത്തിരിക്കാം'.

പാര്‍ട്ടി സന്യാസിയല്ല

പാര്‍ട്ടി സന്യാസിയല്ല

ബിജെപിയുമായി കോണ്‍ഗ്രസുമായി സാര്‍ക്കാറുകള്‍ രൂപീകരിച്ച് തന്‍റെ പാര്‍ട്ടി പാഠങ്ങള്‍ പഠിച്ചു. എന്തുകൊണ്ടാണ് സഖ്യങ്ങല്‍ തുടരാന്‍ സാധിക്കാത്തത് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ താല്‍പര്യമില്ല. അതേസമയം രാഷ്ട്രീയത്തില്‍ ഞങ്ങളുടെ പാര്‍ട്ടി സന്യാസിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക നിയമസഭയില്‍

കര്‍ണാടക നിയമസഭയില്‍

225 അംഗ കര്‍ണാടക നിയമസഭയില്‍ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗവും സര്‍ക്കാറിനെ പിന്തുണയ്ക്കുന്നു. മറുവശത്ത് കോണ്‍ഗ്രസിന് 66 ഉം ദളിന് 34 ബിഎസ്പിക്കും ഒരു അംഗവും ഉണ്ട്. ഒരാള്‍ നോമിനേറ്റ‍ഡ് അംഗമാണ്. അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നതു.

തിരഞ്ഞെടുപ്പ് നടക്കുന്നത്

തിരഞ്ഞെടുപ്പ് നടക്കുന്നത്

ഒഴിഞ്ഞ് കിടക്കുന്ന 17 ല്‍ 15 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സഭയുടെ അംഗബലം 223 ആവും. അപ്പോള്‍ കേവല ഭൂരിപക്ഷത്തിന് 112 അംഗങ്ങളുടെ പിന്തുണ വേണ്ടിവരും. ഈ അംഗബലം തികയ്ക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സാധിച്ചില്ലെങ്കില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാവും.

10 സീറ്റ് ലഭിച്ചാല്‍

10 സീറ്റ് ലഭിച്ചാല്‍

തിരഞ്ഞെടുപ്പ് നടക്കുന്നത് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും സീറ്റിങ് സീറ്റുകളാണ് എന്നതും പ്രധാനാമാണ്. 15 ല്‍ കോണ്‍ഗ്രസിന് ദളിനും കൂടി പത്തില്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ വീണ്ടുമൊരു സഖ്യസര്‍ക്കാറിന്‍റെ സാധ്യത തെളിയുന്നുണ്ട്.

ഇപ്പോള്‍ 100

ഇപ്പോള്‍ 100

ഇപ്പോള്‍ തന്നെ ദളിനും കോണ്‍ഗ്രസിനും കൂടി 100 അംഗങ്ങളുണ്ട്. ബിഎസ്പിയും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കും. അനുകുലമായ വിധിയുണ്ടായാല്‍ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടുമൊരു സഖ്യ സര്‍ക്കാറിന് രുപം കൊടുക്കാന്‍ കോണ്‍ഗ്രസും ദളും കൈകോര്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 ബിജെപിക്ക് ഒരു അവസരം കൂടി നല്‍കും: തീരുമാനമായില്ലെങ്കില്‍ മുന്നണി വിടണമെന്ന് ബിഡിജെഎസ് നേതാക്കള്‍ ബിജെപിക്ക് ഒരു അവസരം കൂടി നല്‍കും: തീരുമാനമായില്ലെങ്കില്‍ മുന്നണി വിടണമെന്ന് ബിഡിജെഎസ് നേതാക്കള്‍

 സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ ക്ഷണിക്കണമെന്ന് മിലിന്ദ് ദിയോറ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ ക്ഷണിക്കണമെന്ന് മിലിന്ദ് ദിയോറ

English summary
Karnataka: Post-bypoll scenario depends on Congress Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X