Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ബസ് ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ ഉയർത്തിയേക്കും; സ്കൂൾ ബസുകളും നിരക്ക് ഉയർത്തും

ബെംഗളൂരിൽ പെട്രോൾ, ഡീസൽ വില വർധിച്ചതോടെ കർണാടകയിൽ സ്വകാര്യ ബസ് യാത്രാ നിരക്കും സ്കൂൾ വാഹന ഫീസും ഉയരാൻ സാധ്യത. പെട്രോളിന് ലിറ്ററിന് 3.27 രൂപയും ഡീസലിന് 3.12 രൂപയും കൂടിയതിനെ തുടർന്നാണ് സ്വകാര്യ ബസ്, സ്കൂൾ വാഹന ഓപ്പറേറ്റർമാർ നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ടിക്കറ്റ് നിരക്കിൽ 10% മുതൽ 30% വരെ വർധന വരുത്താനാണ് തീരുമാനം. നഗരാന്തര, ദീർഘദൂര റൂട്ടുകളിലെ യാത്രക്കാരെ ഇത് നേരിട്ട് ബാധിക്കും. ഡീസൽ വില വർധന, ടോൾ ചെലവ്, വരുമാന കുറവ് എന്നിവ കാരണം നിലവിലെ നിരക്കിൽ സർവീസ് തുടരാൻ ബുദ്ധിമുട്ടാണെന്നാണ് ഓപ്പറേറ്റർമാർ പറയുന്നത്.

bus2

'ശക്തി' പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾക്ക് വരുമാനം കുറഞ്ഞു. ഇതിനൊപ്പം ടോൾ നിരക്കുകളും ഇന്ധനവിലയും കൂടിയതോടെ യാത്രാനിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. ഓരോ റൂട്ടിലും ചെലവ് വ്യത്യാസപ്പെടുന്നതിനാൽ നിരക്ക് വർധനയും അതനുസരിച്ചായിരിക്കും',കർണാടക സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ്. നടരാജ് ശർമ്മയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മൈസൂരു പോലുള്ള പ്രധാന റൂട്ടുകളിൽ ഒരു റൗണ്ട് ട്രിപ്പിന് മാത്രം ഏകദേശം 900 വരെ ടോൾ ചെലവാകുന്നുണ്ടെന്നും ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടുന്നു. കരാർ ബസുകളും ടൂറിസ്റ്റ് വാഹനങ്ങളും ഉൾപ്പെടെ മിക്ക സ്വകാര്യ സർവീസുകളിലും പുതിയ നിരക്ക് ബാധകമാകും.ഇതിനൊപ്പം സ്കൂൾ ബസ്, വാൻ ഫീസിലും വർധന വരും. ബെംഗളൂരിലെ സ്കൂൾ വാഹന ഓപ്പറേറ്റർമാർ ഗതാഗത ഫീസിൽ കുറഞ്ഞത് 10% വർധന വേണമെന്നാണ് പറയുന്നത്. നഗരത്തിൽ 5 കിലോമീറ്റർ ദൂരത്തിന് ഇപ്പോൾ ഏകദേശം 2,000 രൂപയാണ് പ്രതിമാസ സ്കൂൾ ബസ് ഫീസ്. പുതിയ വർധന വന്നാൽ ഇത് 200ഓളം കൂടും.

നിലവിൽ ബംഗളൂരുവിൽ 8,000 മുതൽ 9,000 വരെ സ്കൂൾ വാഹനങ്ങളാണ് സർവീസ് നടത്തുന്നത്. ഡീസൽ വില കൂടിയതോടെ പ്രവർത്തനച്ചെലവ് വൻതോതിൽ ഉയർന്നുവെന്നും അതിന്റെ ഭാരം രക്ഷിതാക്കൾക്ക് മേൽ വരുന്നതായും ഓപ്പറേറ്റർമാർ പറയുന്നു.

പുതിയ ഫീസ് വർധന കുടുംബ ബജറ്റിനെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. സ്കൂൾ ഫീസിനൊപ്പം ഗതാഗതച്ചെലവും തുടർച്ചയായി ഉയരുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, സർക്കാർ ബസ് സർവീസുകളായ ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി എന്നിവ ഇപ്പോൾ യാത്രാനിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. നിലവിൽ അത്തരമൊരു നിർദേശം പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. എന്നാൽ ഡീസൽ വില വർധന സർക്കാർ ഗതാഗത കോർപ്പറേഷനുകൾക്കും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ധനവില വർധനയെ തുടർന്ന് രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാണ്. മുഖ്യമന്ത്രി Siddaramaiah കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവ്, പച്ചക്കറി വില, പാൽവില, നിർമാണ ചെലവ്, സ്കൂൾ വാൻ ഫീസ് തുടങ്ങി സാധാരണക്കാരുടെ ദിനച്ചെലവുകളെല്ലാം ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി D. K. Shivakumarയും കേന്ദ്ര നയങ്ങളെയാണ് വിമർശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+