• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെഎന്‍യു വിവാദം കെട്ടടങ്ങും മുമ്പേ കര്‍ണാടകയിലും സമാന സംഭവം!!

  • By അക്ഷയ്‌

ബെംഗലൂരു: ജെഎന്‍യുവില്‍ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് കര്‍ണ്ണാടകയിലും സമാന സംഭവം. കര്‍ണാടകയിലെ തൂംകൂറിലുള്ള ശ്രീ സിദ്ധാര്‍ത്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കോളേജിലാണ് സംഭവം.

Read Also:വരമഹാലക്ഷ്മി ആഘോഷത്തില്‍ സ്ത്രീകളാണ് താരം!! എന്താണെന്നറിയണ്ടേ...

വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ അനുകൂലവും ഇന്ത്യവിരുദ്ധവുമായ മുദ്രാവാക്യവും വിളിച്ചെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളേജ്. ഇതേ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പ്രകോപനപരമായ നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ ഇരുന്നൂറോളം വരുന്ന എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കിയതിനു ശേഷമാണ് മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ദാനിഷ് അഹമ്മദ്, പ്രവീണ്‍ കുമാര്‍ സിംഗ്, മോഹിത് സിംഗ് തുടങ്ങിയവര്‍ മോഹിതിന്റെ പിറന്നാള്‍ ആഘോഷിക്കുന്നിടെയായിരുന്നു പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

മദ്യത്തിന്റെ ലഹരിയിലാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചതെന്നും. അറസ്റ്റിലായ പ്രവീണ്‍ കുമാര്‍ ഒരു സൈനികന്റെ

മകനാണെന്നും തുംകൂര്‍ പോലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. ഇതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പെട്ടെന്ന് തന്നെ നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.

Read Also:സിദ്ധു മുലായം സിങിനെയും കരുണാനിധിയെയും പോലെയല്ല; മക്കള്‍ രാഷ്ട്രീയം വേണ്ടെന്നുതന്നെയാണ്..

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ യുണൈറ്റഡ് തീയോളജി കോളേജില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയില്‍ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആസാദി മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. ആഗസ്ത് 13നായിരുന്നു സംഭവം. സംഭവത്തില്‍ ബെഗലൂരു പോലീസ് ആംനെസ്റ്റിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Two days after the Bengaluru Police booked Amnesty International on charges of sedition and Kashmiri students for raising 'azaadi' slogans at an event organised by the human rights body, three students from Sri Siddhartha Institute of Technology in Tumkur city of Karnataka have been arrested for raising pro-Pakistan slogans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more