Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... മാസം 3000 രൂപ; ഡിപ്ലോമയുള്ളവര്‍ക്ക് 1500, പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

r

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍ രഹിതരായ ബിരുദ ധാരികള്‍ക്ക് പ്രതിമാസം 3000 രൂപ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. തൊഴിലില്ലാത്ത ഡിപ്ലോമക്കാര്‍ക്ക് രണ്ടു വര്‍ഷം 1500 രൂപ പ്രതിമാസം നല്‍കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ബെലഗാവിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കര്‍ണാടകയിലെ 25 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗൃഹലക്ഷ്മി പദ്ധതിയില്‍ പെടുന്ന കുടുംബത്തിലെ മുതിര്‍ന്ന വനിതയ്ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 10 കിലോ അരി അന്ന ഭാഗ്യ യോജനക്ക് കീഴില്‍ അനുവദിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്ത് അഴിമതിയും തൊഴിലില്ലായ്മയും വര്‍ധിച്ചിരിക്കുകയാണ്. ബിജെപി ഭരണത്തിലുണ്ടായ ഈ രണ്ട് കാര്യങ്ങള്‍ക്കും കോണ്‍ഗ്രസ് പരിഹാരം കാണും. ഏത് പദ്ധതിക്കും 40 ശതമാനം കമ്മീഷന്‍ വാങ്ങുകയാണ് ബിജെപി നേതാക്കള്‍. അഴിമതി നടത്തുന്ന അവര്‍ വിശ്വസിക്കുന്നത് കമ്മീഷനിലാണ്. കര്‍ണാടകയിലെ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ പദ്ധതികളുടെ കരാറിനായി 40 ശതമാനം കമ്മീഷന്‍ നല്‍കേണ്ടി വരുന്നുവെന്ന് കരാറുകാര്‍ പരസ്യമാക്കിയിട്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടില്ല. കര്‍ണാടകയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ ചര്‍ച്ചയായ നിരവധി അഴിമതി കേസുകള്‍ രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. രാജ്യത്തെ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം നേട്ടമുണ്ടാകുന്നത് കാരണമാണ് അഴിമതി നടക്കുന്നത്. വികസനത്തിന്റെ നേട്ടം എല്ലാ ജനങ്ങള്‍ക്കും കിട്ടണം. ജനങ്ങള്‍ എത്ര സഹിച്ചാലും ഞങ്ങള്‍ക്ക് നേട്ടമുണ്ടാകണം എന്ന ചിന്തയാണ് ബിജെപി നേതാക്കള്‍ക്കുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. വിജയിക്കുമെന്ന് കോണ്‍ഗ്രസിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, അടുത്തിടെ സമാപിച്ച ഭാരത് ജോഡോ യാത്ര സംബന്ധിച്ചും വിശദീകരിച്ചു. ഈ രാജ്യം എല്ലാവരുടേതുമാണ് എന്ന വ്യക്തമായ സന്ദേശമാണ് ജോഡോ യാത്ര നല്‍കിയത്. വ്യവസായി ഗൗതം അദാനിയുടെത് മാത്രമല്ലെന്നുള്ള സന്ദേശമാണ് നല്‍കിയത്. പല യുവാക്കളും യാത്രയ്ക്കിടെ എന്നെ കാണാന്‍ വരുന്നു. കര്‍ണാടകയില്‍ വര്‍ധിച്ചുവന്നിട്ടുള്ള അഴിമതിയെ കുറിച്ചാണ് അവര്‍ പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+