ജയലളിതയെ തമിഴ്‌നാട്ടിലേക്ക് മാറ്റാമെന്ന് കര്‍ണാടക
ബാംഗ്ലൂര്‍: നധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ കര്‍ണാടകം തയ്യാര്‍. എന്നാല്‍ ഇതിന് തമിഴ്‌നാട് ഔദ്യോഗികമായി അപേക്ഷ നല്‍കണം എന്നതാണ് കര്‍ണാടകത്തിന്റെ ആവശ്യം.
ജയലളിതയെ ബാംഗ്ലൂരിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കര്‍ണാകടത്തിന് വലിയ സുരക്ഷാ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ണാടക നയം വ്യക്തമാക്കിയിരിക്കുന്നത്.

ജയലളിതയുടെ ജാമ്യാപേക്ഷ നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. പ്രമുഖ അഭിഭാഷകനായ രാം ജത്മലാനിയായിരുന്നു ജയലളിതക്ക് വേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരായത്. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചില്ലെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയും ജാമ്യം അനുവദിച്ചില്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷയുമായി കര്‍ണാടകത്തെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ചയായി പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിത ഉള്ളത്. വിഐപി പരിഗണന ആണ് ജയലില്‍ ജയക്ക് ലഭിക്കുന്നത്. പൂര്‍ണ സഹകരണം അവരില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications