കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കൂട്ടപൊരിച്ചല്‍; അപകടം മണത്ത് വിമതര്‍, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തില്‍ ഏറിയെങ്കിലും ഇന്നലെ വരെ സംസ്ഥാനത്ത് ബിഎസ് യെഡിയൂരപ്പയുടെ ഏകാംഗ ഭരണമായിരുന്നു. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇന്നലെയോടെ കര്‍ണാടകത്തില്‍ മന്ത്രി സഭ വിപുലീകരിച്ചു. 1 സ്വതന്ത്രന്‍ ഉള്‍പ്പെടെ 17 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ ഏറിയത്. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത് ബിജെപിക്ക് വലിയ തലവേദന ആയിരിക്കുകയാണ്. ‌

ലക്ഷ്യമിട്ടത് 30 ലക്ഷം, ചേര്‍ക്കാനയത് 5 ലക്ഷം പേരെ; ബിജെപി അംഗത്വ കാമ്പെയ്ന് കനത്ത തിരിച്ചടിലക്ഷ്യമിട്ടത് 30 ലക്ഷം, ചേര്‍ക്കാനയത് 5 ലക്ഷം പേരെ; ബിജെപി അംഗത്വ കാമ്പെയ്ന് കനത്ത തിരിച്ചടി

ഇവര്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം എങ്ങനെ അതിജീവിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. അതിനിടെ അപകടം മണത്ത വിമതര്‍ മന്ത്രി സ്ഥാനത്ത് നിന്ന് തഴയപ്പെടുമോയെന്ന ഭീതിയില്‍ അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 വിട്ട് നിന്ന് നേതാക്കള്‍

വിട്ട് നിന്ന് നേതാക്കള്‍

അധികാരത്തില്‍ ഏറി ഒരു മാസത്തിന് ശേഷം ഇന്നലെയാണ് കര്‍ണാടകത്തില്‍ ബിജെപി മന്ത്രി സഭ വികസിപ്പിച്ചത്. എന്നാല്‍ 34 മന്ത്രിമാര്‍ വേണ്ടിടത്ത് 17 പേരെ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ഇതോടെ മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. 12 ഓളം നേതാക്കളാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചത്. ഇവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.

 സമ്മര്‍ദ്ദ തന്ത്രം

സമ്മര്‍ദ്ദ തന്ത്രം

മുതിര്‍ന്ന എംഎല്‍എയായ ജിഎച്ച് ത്രിപാഡിയാണ് ആദ്യം നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചത്. തന്‍റെ സീനിയോറിറ്റി പരിഗണിക്കാതെ മന്ത്രിസ്ഥാനത്ത് നിന്ന് തഴഞ്ഞതിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചിരുന്നു. സമാന ചിന്താഗതിക്കാരായാ എംഎല്‍എമാര്‍ എല്ലാവരും ബെംഗളൂരിവില്‍ യോഗം ചേര്‍ന്ന് അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍റിന് മേലും യെഡ്ഡിക്ക് മേലും സമ്മര്‍ദ്ദം ചെലുത്താന്‍ ഉള്ള നീക്കത്തിലാണ്.

അപകടം മണത്ത് വിമതര്‍

അപകടം മണത്ത് വിമതര്‍

അതിനിടെ അപകടം മണത്ത വിമതര്‍ അമിത് ഷായെ കാണാന്‍ ദില്ലിക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വിമതര്‍ ഇന്നലെ ബെംഗളൂരുവില്‍ യോഗം ചേര്‍ന്നിരുന്നു. ദില്ലിയിലെത്തി അമിത് ഷായെ കണ്ട് ആശങ്ക അറിയിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. വിമത എംഎല്‍എ രമേശ് ജാര്‍ഖിഹോളിയുടെ വസതിയിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ഡോ കെ സുധാകര്‍, മുനിരത്ന, ശിവറാം ഹെബ്ബാര്‍ , എംടിബി നാഗരാജ്, ഭൈരതി ബസവരാജ്, എന്നീ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

12 പേര്‍ക്ക് വാഗ്ദാനം

12 പേര്‍ക്ക് വാഗ്ദാനം

സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച 15 പേരില്‍ 12 പേര്‍ക്ക് നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി നല്‍കിയ വാഗ്ദാനം. അതേസമയം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തേ തന്നെ ബിജെപിയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ബിജെപിയില്‍ നിന്ന് മാത്രം മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എമാരായ 56 പേരുണ്ടെന്നിരിക്കെ ഇവരെ പരിഗണിക്കാതെ വിമതരെ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും.

തിരിച്ചടി നേരിടും

തിരിച്ചടി നേരിടും

അതേസമയം 12 വിമതരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയാല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാനും സര്‍ക്കാറില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് വിമതര്‍ ദില്ലിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്.

നിലനില്‍പ്പിന് ഭീഷണി

നിലനില്‍പ്പിന് ഭീഷണി

വിമതരെ പിണക്കുന്നത് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തും എന്നതിനാല്‍ അവരെ കയ്യൊഴിയാന്‍ ബിജെപിക്ക് സാധ്യമല്ല. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ കഴിയില്ല.സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും.

ട്രംപ് ആരാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍? ലോകത്തിന്‍റെ പോലീസോ? ആഞ്ഞടിച്ച് ഒവൈസിട്രംപ് ആരാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍? ലോകത്തിന്‍റെ പോലീസോ? ആഞ്ഞടിച്ച് ഒവൈസി

ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറിചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറി

English summary
Karnataka; rebel leaders to meet Amith shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X