കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്

Google Oneindia Malayalam News

ബെംഗളൂരു: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തെ 17 എംഎല്‍എമാരെ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ബിജെപി മറുകണ്ടം ചാടിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തന്നെ 17 പേരില്‍ 12 ഓളം പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന വാക്കും ബിജെപി നല്‍കിയിരുന്നത്രേ.എന്നാല്‍ പാലം വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യരാക്കിയതോടെ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ പാടെ പിഴച്ചു. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായി.

സൗദി അരാംകോ ആക്രമണം; ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരും!! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍സൗദി അരാംകോ ആക്രമണം; ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരും!! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍

വിമതരുടെ അയോഗ്യത നടപടി സംബന്ധിച്ച് കേസ് സുപ്രീം കോടതിയിലാണ്. കോടതി വിധി വരാതെ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപിക്ക് കഴിയില്ല. അതേസമയം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. അതിനിടെ തഴയപ്പെടുമോയെന്ന ഭയത്തില്‍ യെഡിയൂരപ്പയെ വെല്ലുവിളിച്ച് വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

ആശങ്ക ഒഴിയാതെ

ആശങ്ക ഒഴിയാതെ

വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തേ തന്നെ ബിജെപിയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ബിജെപിയില്‍ നിന്ന് മാത്രം മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എമാരായ 56 പേരുണ്ടെന്നിരിക്കെ ഇവരെ പരിഗണിക്കാതെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും എന്ന മുന്നറിയിപ്പാണ് ഒരു വിഭാഗം നല്‍കുന്നത്. മന്ത്രിസഭാ വികസനത്തില്‍ തഴയപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം നേതൃത്വത്തിനെതിരെ ഭീഷണി മുഴക്കി രംഗത്തുണ്ട്. ഇവരെ പരിഗണിക്കാതെ വിമതരെ പരിഗണിക്കുന്നത് ഗുണം ചെയ്യില്ലെന്ന് ബിജെപി നേതൃത്വവും കരുതുന്നു.

മിണ്ടാതിരിക്കില്ല

മിണ്ടാതിരിക്കില്ല

അതേസമയം ബിജെപി നേതൃത്വത്തിന്‍റെ അവഗണനയില്‍ ഭീഷണിയുമായി വിമത എംഎല്‍എമാര്‍ രംഗത്തെത്തി. അധിക കാലം തങ്ങള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുതെന്ന് വിമതര്‍ മുഖ്യമന്ത്രി യെഡിയൂരപ്പയെ ഭീഷണി മുഴക്കി. സഖ്യസര്‍ക്കാരിനെ താഴെ ഇറക്കുന്നത് വരെ തങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ബിജെപി നേതാക്കള്‍ അധികാരത്തില്‍ ഏറിയപ്പോള്‍ തങ്ങളുമായി ആശയവിനിമയത്തിന് തയ്യാറാകുന്നു പോലും ഇല്ലെന്ന് നേതാക്കള്‍ തുറന്നടിച്ചു.

അയോഗ്യത നടപടി

അയോഗ്യത നടപടി

ദേശീയ നേതൃത്വം വിചാരിച്ചാല്‍ അയോഗ്യത നടപടി സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കും. എന്നാല്‍ അത്തരമൊരു നീക്കവും ദേശീയ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും വിമതര്‍ പറഞ്ഞു. അതേസമയം കേസ് കോടതിയിലായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന നിലപാട് മുഖ്യമന്ത്രി യെഡിയൂരപ്പ ആവര്‍ത്തിച്ചു.

അകന്ന് ദേശീയ നേതൃത്വം

അകന്ന് ദേശീയ നേതൃത്വം

അതേസമയം ദേശീയ നേതൃത്വം വിമതരുടെ വിഷയത്തില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇടക്കാല തിരഞ്ഞെടുപ്പെന്ന ആവശ്യമാണ് കേന്ദ്ര നേതൃത്വം നേരത്തേ തന്നെ മുന്നോട്ട് വെച്ചത്. എന്നാല്‍ വിമതരെ ചാടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന നിലപാടിലായിരുന്നു യെഡിയൂരപ്പ. ഇത് നേതൃത്വം ഭാഗികമായി അംഗീകരിച്ചെങ്കിലും കര്‍ണാടകത്തില്‍ വിമതരും ബിജെപി നേതാക്കളും ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ യെഡിയൂരപ്പ പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം യെഡിക്ക് നിര്‍ദ്ദേശം നല്‍കി.

അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

ഇക്കാര്യത്തില്‍ യെഡ്ഡി ഉറപ്പ് നല്‍കിയെങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ പരിഹരിക്കാനായില്ല. ഇതില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആയില്ലേങ്കില്‍ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പ്

ഇടക്കാല തിരഞ്ഞെടുപ്പ്

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ നിലവില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരില്‍ പലരും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയേക്കുമെന്നും ബിജെപി ദേശീയ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പാണ് സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് ആവശ്യമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെഡിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയിലാണ് നേതൃത്വം.

തിരിച്ചടി നേരിട്ടേക്കും

തിരിച്ചടി നേരിട്ടേക്കും

12 വിമതരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയാല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരും. അതേസമയം വിമതരെ പിണക്കുന്നത് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തും എന്നതിനാല്‍ അവരെ കയ്യൊഴിയാനും ബിജെപിക്ക് കഴിയില്ല. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ കഴിയില്ല.സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും.

English summary
Karnataka rebel MLAs against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X