കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കടുംവെട്ട്; 15 ഇടത്തും വിമതര്‍ മത്സരിക്കും? കരുക്കല്‍ നീക്കി ബിജെപി, സസ്പെന്‍സ്

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഒക്ടോബര്‍ 21 നാണ് കര്‍ണാടകത്തിലെ അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 17 മണ്ഡലങ്ങളിലെ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിളും 2 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും സിറ്റിങ്ങ് സീറ്റുകളാണ്. ഇക്കുറിയും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ ഇറക്കിയാല്‍ മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഇരു പാര്‍ട്ടികളും.

യെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണിയെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണി

അതേസമയം കോണ്‍ഗ്രസിനും ജെഡിഎസിനേയും മലര്‍ത്തിയടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. ബിജെപിയുടെ പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ വിമതര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 അയോഗ്യത നടപടി

അയോഗ്യത നടപടി

കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ബിജെപിക്ക് വേണ്ടി കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച 17 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടിയ വേളയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസം സഭയില്‍ നിര്‍ബന്ധമായും എത്താനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുമാണ് വിപ്പ് നല്‍കിയത്. എന്നാല്‍ വിമതര്‍ വന്നില്ല. തുടര്‍ന്ന് കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ചെയ്തു. ഇതോടെയാണ് സ്പീക്കര്‍ കടുത്ത നടപടി സ്വീകരിച്ചത്.

സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയിലേക്ക്

ഇതിനെതിരെ വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. ഇതോടെ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ബിജെപി നേതൃത്വം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ വിതരെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ചതോടെ ബിജെപി വെട്ടിലായി.

 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും ശക്തി കേന്ദ്രങ്ങള്‍ ആയതിനാല്‍ ബിജെപിക്കുള്ളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിമതരെ ഉപയോഗിച്ച് തന്നെ കോണ്‍ഗ്രസിനെ നേരിടാനാണ് ബിജെപിയുടെ ശ്രമം. മണ്ഡലങ്ങളില്‍ ബിജെപി പിന്തുണയോടെ വിമതര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കുമെന്ന് ഏഷ്യനെയ്ജ് റിപ്പോര്‍ട്ട് ചെയ്തു.

 സുപ്രീം കോടതി ഇടപെടല്‍

സുപ്രീം കോടതി ഇടപെടല്‍

അതിനിടെ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് സുപ്രീം കോടതി വിധി വരികയാണെങ്കില്‍ കര്‍ണാടകത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കും. അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചാല്‍ അത് വിമതര്‍ക്ക് വലിയ തിരിച്ചടിയാവും. ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളാവാന്‍ കഴിയില്ല. മറിച്ച് സുപ്രീംകോടതി അയോഗ്യത റദ്ദാക്കുകയും രാജി അംഗീകരിക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ലേങ്കിലും മന്ത്രിസഭയിലേക്കുള്ള വഴി എളുപ്പമായേക്കും.

 സര്‍ക്കാരിന് പ്രതിസന്ധി

സര്‍ക്കാരിന് പ്രതിസന്ധി

അതേസമയം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയാല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരും. വിമതരെ പിണക്കുന്നത് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തും എന്നതിനാല്‍ അവരെ കയ്യൊഴിയാനും ബിജെപിക്ക് കഴിയില്ല. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ കഴിയില്ല.സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും.

ആരിഫിന്‍റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?ആരിഫിന്‍റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?

English summary
karnataka; rebels may contest in by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X