കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു:സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്നു,ഏഴ് ദിവസത്തിനിടെ ഏഴ് മരണം!മുന്നറിയിപ്പുമായി ഡോക്ടര്‍മാര്

Google Oneindia Malayalam News

ബെംഗളൂരു: സംസ്ഥാനത്ത് എച്ച്1എന്‍1 പടര്‍ന്ന് പിടിയ്ക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 274 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തായും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജനുവരി മുതല്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 23വരെ 344 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ 2015ല്‍ 3,565 കേസുകളും, 2016ല്‍ 110 കേസുകളുമാണ് എച്ച്1എന്‍എ1 ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പേര്‍ എച്ച്1എന്‍1 പരിശോധന നടത്തുന്നത് രോഗം തടയാന്‍ സഹായിക്കുമെന്നാണ് വിദഗ്ദരുടെ പക്ഷം. ശക്തിയായ പനി, വരണ്ട ചുമ, തൊണ്ടയിലെ അസ്വസ്തകള്‍ എന്നിവ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് എച്ച്1എന്‍1 രോഗം രാനുള്ള സാധ്യതയും അധികമാണ്. രോഗപ്രതിരോധ ശേഷി താറുമാറാകുന്നതാണ് ഇതിന് പിന്നിലുള്ള കാരണം.

swine-flu

ജനിതക വൈകല്യത്തിന് വരെ കാരണമായേക്കാവുന്ന എച്ച്1എന്‍1 പടരുന്നതിന് പിന്നില്‍ പാരിസ്ഥിതിക സാഹചര്യങ്ങളും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവില്ലായ്മയും വൈറസിന് പടരാനുള്ള വഴിയൊരുക്കുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. ശുചിത്വവും പോഷകസമൃദ്ധമായ ഡയറ്റും ശീലിച്ചാല്‍ രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിയും.

English summary
There has been a sudden and worrisome increase in the number of H1N1 cases in Karnataka from February 24, with at least 274 persons testing positive for the disease. The spike in the cases was for the observed period of February 24 to March 2. The state has recorded seven deaths since January.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X