കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ കൊവിഡ് ഭീതി ഉയരുന്നു: 60 ശതമാനം കേസുകളും ബെംഗളൂരുവിൽ, ഒറ്റദിവസം 1498 കേസുകൾ!!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകത്തിൽ ഏറ്റവും അധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ബെംഗളൂരുവിൽ നിന്നാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 60 ശതമാനവും ബെംഗളൂരു നഗരത്തിൽ മാത്രമാണ്. ഇതോടെ ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും എത്തുന്നവരെ മാണ്ഡ്യ പോലുള്ള സ്ഥലങ്ങളിൽ തടയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ബെംഗളൂരുവിൽ നിന്നുള്ളവർ ഇങ്ങോട്ട് വരേണ്ടതില്ലെന്നും വന്നാൽ 5000 രൂപ പിഴയിടുമെന്നുമാണ് പഞ്ചായത്ത് മെമ്പർ ചൂണ്ടിക്കാണിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സർക്കാർ ബസുകൾക്ക് ചാമരാജ് നഗറിലും പ്രവേശനം അനുവദിക്കുന്നില്ല.

ചെറിയ പനിയെന്ന് പരിഹാസം, ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബോല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുചെറിയ പനിയെന്ന് പരിഹാസം, ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബോല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തര കർണാടകയിലെ ഹാവേരിയിലെ ചിന്നമുൽഗുണ്ട് ഗ്രാമത്തിൽ ആളുകൾ ചേർന്ന് അതിർത്തിയിലെത്തുന്ന വാഹനങ്ങളും ആളുകളെയും വടികളും മറ്റുമുപയോഗിച്ച് ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണ്. പുറത്തുനിന്നെത്തുന്നവരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കുകയാണ് ലക്ഷ്യം. ബെംഗളൂരുവിൽ കേസ് വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

 coronavirus16

ജൂൺ അവസാന വാരത്തോടെയാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണം വർധിച്ചത്. ജൂൺ അവസാന വാരം വരെയും ബെംഗളൂരൂ മറ്റ് മെട്രോ നഗരങ്ങളായ ദില്ലി, മുുംബൈ, ചെന്നെ എന്നീ മെട്രോ നഗരങ്ങളെപ്പോലെ കൊറോണ വൈറസ് ഭീതിയിലായിരുന്നില്ല. വെറും പത്ത് ദിവസത്തിനുള്ളിലാണ് ആറിരട്ടി അധികം കേസുകൾ തലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ഒരു മാസം മുമ്പ് 160 കേസുകൾ മാത്രമാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ 3,184 കേസുകളുടെ അഞ്ച് ശതമാനം മാത്രമായിരുന്നു ഇത്. ഇന്ന് 8200 ആക്ടീവ് കേസുകളാണ് ബെംഗളൂരുവിൽ മാത്രമുണ്ട്. ഇത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ 60 ശതമാനമാണ്. ജൂൺ ഒന്നിന് കർണാടകത്തിൽ 3408 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 52 മരണങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നിന്നാണ് 25,317 കേസുകളിലേക്കും 400 മരണങ്ങളിലേക്കും എത്തിനിൽക്കുന്നത്.

ചൊവ്വാഴ്ച 1498 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 800 എണ്ണവും ബെംഗളൂരുവിലാണ്. ഇതോടെ തലസ്ഥാന നഗരത്തിൽ മാത്രം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
10,000 കടക്കുന്നു. കഴിഞ്ഞ നാല് ദിവസമായി ഉയർന്ന മരണസംഖ്യയാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് ബാധിച്ച 15പേർ കൂടി ഇന്ന് സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 416ആയി.
ഇന്ന് 570പേരടക്കം 11,098പേർ ആശുപത്രി വിട്ടു. ഇപ്പോൾ 15, 297പേരാണ് ചികിത്സ തുടരുന്നത്.
17, 742 സാമ്പിളുകൾ പുതുതായി പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്.

English summary
Karnataka reports 1498 news cases today, Bengaluru marks 60 percent cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X