കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ 40000 കടന്ന് കൊവിഡ് കേസുകള്‍, മറ്റ് സംസ്ഥാനങ്ങളിലും കുതിക്കുന്നു, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. നാല്‍പതിനായിരം കടന്നാണ് കൊവിഡ് കേസുകള്‍ കുതിക്കുന്നത്. ചൊവ്വാഴ്ച്ച 41457 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച്ച 27156 കൊവിഡ് കേസുകളായിരുന്നു കര്‍ണാടകത്തില്‍ രേഖപ്പെടുത്തിയത്. ഇവിടെ നിന്നാണ് വന്‍ കുതിപ്പ് മൊത്തം കേസുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രതിദിന വര്‍ധവ് ഞെട്ടിപ്പിക്കുന്ന തരത്തിലാണ്. ചൊവ്വാഴ്ച്ചത്തെ മൊത്തം കേസുകളില്‍ 25595 കേസുകള്‍ ബെംഗളൂരു നഗരത്തിലാണ്. കൊവിഡ് കേസുകള്‍ മെട്രോ നഗരങ്ങളില്‍ വര്‍ധിക്കുന്നു എന്ന വിദഗ്ധാഭിപ്രായം ശരിവെക്കുന്ന തരത്തിലാണ് വര്‍ധന.

ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്

1

കര്‍ണാടകത്തില്‍ ടിപിആര്‍ 22.3 ശതമാനമാണ്. 24 മണിക്കൂറിവനിടെ 8353 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കര്‍ണാടകത്തില്‍ ആക്ടീവ് കേസുകളുടെ എണ്ണം 2,50381 ആണ്. അതേസമയം ബെംഗളൂരു നഗരത്തില്‍ മാത്രം ഏഴ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ പ്രതിദിന വര്‍ധനവ് ഞെട്ടിപ്പിക്കുന്ന തരത്തിലാണ്. ഞായറാഴ്ച്ച 34047 കേസുകളും പതിമൂന്ന് മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം കേസുകളില്‍ കാര്യമായ കുറവ് വന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം റെക്കോര്‍ഡ് തലത്തിലേക്ക് കേസുകള്‍ ഉയര്‍ന്നത്. ആശുപത്രി കേസുകള്‍ അടക്കം വര്‍ധിക്കുന്നത് കര്‍ണാടകത്തെ ആശങ്കപ്പെടുത്തുന്നതാണ്.

തമിഴ്‌നാട്ടിലും കൊവിഡ് കേസുകളില്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 23888 കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തി. 29 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 15036 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1,61171 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 16.9 ശതമാനമാണ് ടിപിആര്‍. പുതിയ കേസുകളില്‍ 23865 പേര്‍ തമിഴ്‌നാട്ടില്‍ തന്നെ താമസിക്കുന്നവരാണ്. ബാക്കിയുള്ളവര്‍ സംസ്ഥാനത്തേക്ക് വന്നവരാണ്. ചെന്നൈയില്‍ മാത്രം 8305 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോയമ്പത്തൂരില്‍ 228 കേസുകളും ചെങ്കല്‍പ്പേട്ടില്‍ 2143 കേസുകളും രേഖപ്പെടുത്തി. ഇതുവരെ 241 ഒമൈക്രോണ്‍ കേസുകളും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 231 പേര്‍ രോഗമുക്തി നേടി.

ദില്ലിയില്‍ ഇന്ന് 11684 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കേസുകളുടെ എണ്ണം ദില്ലിയില്‍ കുറയുന്നുണ്ട്. 38 മരണങ്ങള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 12587 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഞായറാഴ്ച്ച ഇത് 18286 കേസുകളായിരുന്നു. 24000 കേസുകളില്‍ എത്തിയ ശേഷമാണ് ഇത് കുറഞ്ഞ് തുടങ്ങിയത്. കൊവിഡിന്റെ തീവ്ര തരംഗം ദില്ലിയില്‍ അവസാനിച്ചതിന്റെ ലക്ഷ്ണമാണ് ഇതെന്ന് സൂചിപ്പിക്കുന്നവരുമുണ്ട്. ആക്ടീവ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയാണ്. അതേസമയം ബംഗാളില്‍ 10430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച്ചത്തെ കേസുകളെ അപേക്ഷിച്ച് 1045 രോഗികള്‍ കുറവാണ്. 34 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ പത്ത് പേര്‍ കൊല്‍ക്കത്തയിലാണ്.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ

English summary
karnataka reports 41457 covid cases on tuesday, a massive jump in cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X