ബിജെപിയുടെ തലവര ഇങ്ങനെയേ വരൂ, തിരഞ്ഞെടുപ്പിന് മുൻപേ പ്രവചിച്ച് ജ്യോതിഷി, വൈറൽ
ബിജെപിയെ സംബന്ധിച്ച് ഈ തോൽവി അപ്രതീക്ഷിതമായിരുന്നു. സംസ്ഥാനത്ത് ഇത്രമാത്രം പിന്നോട്ട് പോകുമെന്ന് ബിജെപി കരുതിയിട്ടുണ്ടാകില്ല. കോൺഗ്രസിന്റെ ഈ തിരിച്ചുവരവ് പ്രതീക്ഷിച്ചവരും കുറവായിരിക്കും. എന്നാൽ ബിജെപിയുടെ തലവര നേരത്തെ തന്നെ പ്രവചിച്ച ജ്യോതിഷിയുണ്ട്. അതെ ഈ തിരഞ്ഞെടുപ്പിൽ ബിജെപി ശോഭിക്കില്ലെന്ന് ജ്യോതിഷി രുദ്ര കിരൺ പർതാപ് പ്രവചിച്ചിരുന്നു.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ്, റഷ്യൻ-ഉക്രൈൻ യുദ്ധം തുടങ്ങിയ നിരവധി പ്രധാനപ്പെട്ട സംഭവങ്ങൾ പ്രവചിച്ച വ്യക്തിയാണ് രുദ്ര കരണ‍് പർതാപ് എന്നാണ് അവകാശവാദം. തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ച പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മേയ് മാസം ബിജെപിക്ക് അനുകൂലമായിരിക്കില്ലെന്നും കർണാടകയിലെ ഏറ്റവും വലിയ പാർട്ടിയായി കോൺഗ്രസ് ഉയരുമെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. രുദ്ര അന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെ:

"മേയ് മാസം ബിജെപിക്ക് അത്ര അനുകൂലമല്ല. കർണാടകയിലെ ഏറ്റവും വലിയ പാർട്ടിയായി കോൺഗ്രസ് ഉയർന്നുവരും, സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ബിജെപിയേക്കാൾ വളരെ കൂടുതലാണ്. ഡികെ ശിവകുമാർ ബസവരാജ് ബൊമ്മയെ അപേക്ഷിച്ച് വലിയ യോഗിനി ദശയിലൂടെയാണ് കടന്നുപോകുന്നത്. കർണാടകയിലെ വളരെ ആധികാരികമായ ഒരു ഉറവിടത്തിൽ നിന്നാണ് എനിക്ക് അവരുടെ ജനന വിശദാംശങ്ങൾ ലഭിച്ചത്, എന്നാണ് അദ്ദേഹം പറഞ്ഞ്. ഈ പ്രവചനം നേരായിരിക്കുകയാണ്. കോണ്ഗ്രസ് അതി ശക്തമായി ആണ് കർണാടക പിടിച്ചെടുത്തിരിക്കുന്നത്.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആകെയുള്ള 224 സീറ്റുകളിൽ 137 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുമ്പോൾ ബിജെപി 62 സീറ്റുകൾ നേടി. ഈ സംഭവങ്ങൾ പ്രവചിക്കുന്നതിൽ പാർതാപ്പിന്റെ വിജയം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്കും കാരണമായി. അദ്ദേഹത്തിന്റെ കൃത്യതയിൽ അനേകം ആളുകൾ ആശ്ചര്യപ്പെടുകയും ഭാവി പരിപാടികൾക്കായുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
അതേസമയം, കർണാടകയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ബസവരാജ് ബൊമ്മെ പറഞ്ഞു. എന്നാൽ കർണാടകയിൽ പാർട്ടിയുടെ വിജയം കഠിനാധ്വാനമാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പുനൽകിയ ഉറപ്പുകൾ ഉടൻ തന്നെ നടപ്പാക്കാൻ പാർട്ടി ഇറങ്ങുമെന്നും കോൺഗ്രസ് അധ്യക്ഷനും കർണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥികളിലൊരാളുമായ ഡികെ ശിവകുമാർ ശനിയാഴ്ച പറഞ്ഞു.
ഇനി ആരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്.കനകപുര മണ്ഡലത്തിൽ ബിജെപി നേതാവും മന്ത്രിയുമായ ആർ അശോകനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് ആണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications