India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമർശനം കുറിയ്ക്ക് കൊണ്ടു: ട്രെയിൻ സർവീസ് പുനസ്ഥാപിച്ച് കർണാടക, എല്ലാ അതിഥി തൊഴിലാളികളെയും തിരിച്ചയ്

Google Oneindia Malayalam News

ബെംഗളൂരു: വിവാദങ്ങൾക്കിടെ അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ച് കർണാക. വെള്ളിയാഴ്ച സംസ്ഥാനത്തുനിന്ന് മൂന്ന് ട്രെയിനുകൾല അതിഥി തൊഴിലാളികൾക്കായി സർവീസ് നടത്തുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിനുള്ള അനുമതി തേടിക്കൊണ്ട് സർക്കാർ ഒമ്പത് സംസ്ഥാനങ്ങൾക്ക് ഇതിനകം കത്തയച്ചിട്ടുണ്ട്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ. മധ്യപ്രദേശ്, ഉത്തർപ്പദേശ്, മണിപ്പൂർ, ത്രിപുര, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് കത്തയച്ചിട്ടുള്ളത്. മെയ് 15 വരെ ട്രെയിൻ സർവീസ് തുടർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 കൊറോണ വൈറസിന് ശേഷം എന്ത് സംഭവിക്കും? വർക്ക് ഫ്രം ഹോം മികച്ച തീരുമാനമോ, കണക്കുകൂട്ടൽ ഇങ്ങനെ... കൊറോണ വൈറസിന് ശേഷം എന്ത് സംഭവിക്കും? വർക്ക് ഫ്രം ഹോം മികച്ച തീരുമാനമോ, കണക്കുകൂട്ടൽ ഇങ്ങനെ...

 മടക്കിയയ്ക്കാതെ സർക്കാർ

മടക്കിയയ്ക്കാതെ സർക്കാർ


സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ ബുധനാഴ്ച ട്രെയിൻ സർവീസ് നിർത്തലാക്കിയിരുന്നു. ഇതിനകം ഒരു ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്ത് നിന്ന് മടങ്ങിയെന്നും നിർമാണ മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ അവശേഷിക്കുന്ന തൊഴിലാഴികൾ സംസ്ഥാനത്ത് തന്നെ തുടരണമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കിയത്. കർണാകത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

#MigrantLivesMatter


അതിഥി തൊഴിലാളികളെ ബിജെപി സർക്കാർ അടിമ തൊഴിലാളികളായാണ് കാണുന്നതെന്നും നിർബന്ധിച്ച് തൊഴിലാളികളെ സംസ്ഥാനത്ത് പിടിച്ചുനിർത്തുകയാണെന്നുമാണ് കോൺഗ്രസ് ഉന്നയിച്ച വിമർശമനം. #MigrantLivesMatter എന്ന ഹാഷ് ടാഗോടെയാണ് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ് പുറത്തുവന്നത്. സംസ്ഥാനത്ത് തങ്ങണോ അതോ തിരിച്ച് പോകണോ എന്നത് സർക്കാരല്ല തൊഴിലാളികളാണ് തീരുമാനിക്കേണ്ടെതെന്നും സിദ്ധരാമയ്യ ട്വീറ്റിൽ കുറിച്ചു. തൊഴിലാളികൾക്ക് ജോലി വേണമോ ആരോഗ്യം വേണമോ എന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും സംഭവിച്ചുപോയാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക. ലോക്ക്ഡൌൺ കാരണം ദുരിതത്തിലായ അതിഥി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1600 കോടിയുടെ ദുരിതാശ്വാസ പാക്കേജ്ജ് പര്യാപ്തമല്ലെന്നും സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

171 ശ്രമിക് സർവീസുകൾ

171 ശ്രമിക് സർവീസുകൾ

ലോക്ക്ഡൌണിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി 171 ട്രെയിനുകളാണ് ഇതുവരെ സർവീസ് നടത്തിയത്. ബുധനാഴ്ച 56 ശ്രമിക് പ്രത്യേക ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തിയതെന്നാണ് വിവരം. മാർച്ച് 25ന് രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചത്. ട്രെയിൻ സർവീസ് ഉള്ളപ്പോൽ പോലും പലരും നടന്നാണ് സ്വദേശത്തേക്ക് എത്തുന്നത്. മറ്റുള്ളവർ അനധികൃതമായി ലോറികളിലും സൈക്കിളുകളിലുമാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.

സർവീസ് റദ്ദാക്കാൻ കത്തിൽ ആവശ്യം

സർവീസ് റദ്ദാക്കാൻ കത്തിൽ ആവശ്യം

ബുധനാഴ്ചത്തേക്ക് അതിഥി തൊഴിലാളികളുടെ മടക്കാത്രക്കായി തയ്യാറാക്കിയിട്ടുള്ള ട്രെയിനുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വെസ്റ്റേൺ റെയിൽവേക്ക് കത്തയച്ചിരുന്നു. ഇതോടെ ബെംഗളൂരുവിലെ ധനപൂരിൽ നിന്ന് ബിഹാറിലേക്ക് രാവിലെ ഒമ്പത് മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് മൂന്ന് മണിക്കും പുറപ്പെടാനിരുന്ന ട്രെയിനുകൾ റദ്ദാക്കാനാണ് കത്തിനെ ഉദ്ധരിച്ച് കർണാടകത്തിലെ അതിഥി തൊഴിലാളികളുടെ ചുമതലയുള്ള നോഡൽ ഓഫീസർ എൻ മഞ്ജുനാഥ പ്രസാദ് നൽകുന്ന വിവരം. നഗരത്തിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുമ്പോഴാണ് സർക്കാർ കൂട്ടമായി ട്രെയിനുകൾ റദ്ദാക്കുന്നത്.

സത്യം വെളിപ്പെടുത്തി റെയിൽവേ

സത്യം വെളിപ്പെടുത്തി റെയിൽവേ

അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ട്രെയിനുകൾ റദ്ദാക്കിയ വിഷയത്തിൽ റെയിൽവേയ്ക്ക് പങ്കില്ലെന്നാണ് സൌത്ത്- വെസ്റ്റ് റെയിൽവേ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതിൽ സർക്കാർ നിർദേശം അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് റെയിൽവേ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യകതയ്ക്ക് അനുസരിച്ച് യാത്രക്കാരെ തിരിച്ചറിഞ്ഞ് യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടതും റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുക്കുന്നതിനുമുള്ള ചുമതല സംസ്ഥാന സർക്കാരുകൾക്കണ്. യാത്രയ്ക്കാവശ്യമായ മറ്റ് ക്ലിയറൻസുകളും സർക്കാരിന്റെ കീഴിൽ വരുന്നതാണ്.

ചുമതലകൾ പരിമിതം

ചുമതലകൾ പരിമിതം

പ്രാഥമിക സ്ക്രീനിംഗ് നടത്തുക, സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിന് നിർദേശങ്ങൾ നൽകുക, റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണവും വെള്ളവും ലഭ്യമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റെയിൽവേ നിർവ്വഹിക്കേണ്ടതായുള്ളത്. ഞായറാഴ്ചയാണ് ചിക്കബനവാരയിൽ നിന്ന് ആദ്യത്തെ ട്രെയിൻ ഒഡിഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെട്ടത്. അതിന് ശേഷം മൂന്ന് ട്രെയിനുകൾല ബിഹാറിലേക്കും ഒന്ന് ജാർഖണ്ഡിലേയ്ക്ക് പുറപ്പെട്ടിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നാല് ട്രെയിനുകൾ കൂടിയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പുറപ്പെടാനിരുന്നത്. ഇവയിൽ ഒന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്കും രണ്ടാമത്തേത് ബിഹാറിലെ ധനപൂരിലേക്കുമാണ്. ഉത്തർപ്രദേശിലെ ലഖ്നൊ, ജാർഖണ്ഡിലെ ബർഖാകന എന്നിവിടങ്ങളിലേക്കാണ് ചിക്കബെനവാര, മാലൂർ എന്നീ സ്റ്റേഷനുകളിൽ നിന്നായി ട്രെയിനുകൾ പുറപ്പെടാനിരുന്നത്. ശനിയാഴ്ചയ്ക്ക് ശേഷം 9000 അതിഥി തൊഴിലാളികളാണ് സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത തൊഴിലാളികളെ റെയിൽവേ സ്റ്റേഷൻ വരെ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ബിഎംടിസി സർവീസുകളും നടത്തിയിരുന്നു.

English summary
Karnataka resumes train services for migrant labours after outrage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X