കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിലേക്ക് വരുന്ന വിമാനയാത്രികർ ഏഴ് ദിവസം ക്വാറന്റൈൻ സെന്ററിൽ: മാർഗനിർദേശം ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനയാത്രക്കാർക്ക് മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. ആറ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിൽ നിന്ന് വരുന്നവർക്ക് ഏഴ് ദിവസം നിർമബന്ധമായും ക്വാറന്റൈൻ സെന്ററുകളിൽ കഴിയണമെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന നിർദേശം. മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കാണ് ഇത്തരത്തിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുള്ളത്. മടങ്ങിവരുന്നവരുടെ പരിശോധനാഫലം നെഗറ്റീവ് ആയാൽ ഇവരെ അടുത്ത ഏഴ് ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ വിട്ടയയ്ക്കും.

ബെവ് ക്യൂ ആപ്പ് എന്നുവരും? പ്ലേ സ്റ്റോറിന്റെ അനുമതി കാത്ത് സര്‍ക്കാര്‍, ആകാംഷയോടെ മദ്യപാനികള്‍ബെവ് ക്യൂ ആപ്പ് എന്നുവരും? പ്ലേ സ്റ്റോറിന്റെ അനുമതി കാത്ത് സര്‍ക്കാര്‍, ആകാംഷയോടെ മദ്യപാനികള്‍

എന്നാൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാവുമെന്നാണ് സർക്കാർ മാർഗ്ഗനിർദേശത്തിൽ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കർണാടകത്തിലേക്ക് വരുന്നവർ പാലിക്കേണ്ട ചട്ടങ്ങൾ ചൂണ്ടിക്കാണിച്ച് സർക്കാർ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

coronavirus-1583

ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, 80 വയസ്സിന് മുകളിലുള്ളവർ, മറ്റ് രോഗാവസ്ഥകൾ ഉള്ളവർ എന്നിവർക്കും ഹോം ക്വാറന്റൈനിൽ കഴിയാം. രോഗാവസ്ഥയുള്ളവർക്ക് ഒരാളുടെ സഹായത്തോടെ ഹോം ക്വാറന്റൈനിൽ കഴിയാം.

Recommended Video

cmsvideo
Airports authority issues SOP for domestic flights, here are the key guidelines : Oneindia Malayalam

അത്യാവശ്യ ജോലികൾക്കായി എത്തുന്ന ബിസിനസുകാർക്ക് ഇത് സംബന്ധിച്ച് ചില ഇളവുകൾ ലഭിക്കും. എന്നാൽ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമാണ് ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് ലഭിക്കുക. ഐസിഎംആർ അംഗീകാരമുള്ള ലാബുകളിലായിരിക്കണമെന്നും നിർദേശമുണ്ട്. യാത്ര ചെയ്യുന്ന ദിവസത്തിന് രണ്ട് മുമ്പ് ഉള്ളതുവരെ ആയിരിക്കാം. മെയ് 25 ന് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംങ് പുരി ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഇതിനൊടൊപ്പം യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിരുന്നു. വെബ് ചെക്ക് ഇൻ, സോഷ്യൽ ഡിസ്റ്റൻസിംഗ്, തെർമൽ സ്കാനിംഗ്, പ്രൊട്ടക്ഷൻ കിറ്റിന്റെ ഉപയോഗം, ആരോഗ്യസേതു ആപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മാർഗ്ഗനിർദേശങ്ങളിൽ പറയുന്നത്.

ഇന്ത്യയിലെ കൊവിഡ് കണക്കുകൾ വീണ്ടും ഞെട്ടിപ്പിക്കുന്നു, 24 മണിക്കൂറിൽ 6654 രോഗികൾ, മരണസംഖ്യ ഉയരുന്നു!ഇന്ത്യയിലെ കൊവിഡ് കണക്കുകൾ വീണ്ടും ഞെട്ടിപ്പിക്കുന്നു, 24 മണിക്കൂറിൽ 6654 രോഗികൾ, മരണസംഖ്യ ഉയരുന്നു!

കൊറോണ വാക്‌സിന്‍ ഉടന്‍ എത്തിയേക്കും.... ചൈനയില്‍ വിജയം, രണ്ടാഴ്ച്ച കൊണ്ട് പ്രതിരോധം!!കൊറോണ വാക്‌സിന്‍ ഉടന്‍ എത്തിയേക്കും.... ചൈനയില്‍ വിജയം, രണ്ടാഴ്ച്ച കൊണ്ട് പ്രതിരോധം!!

English summary
Karnataka rolls out new SOP for incoming fliers from Six states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X