ടിപ്പു ജയന്തി ആഘോഷിച്ചാല്‍ തടയുമെന്ന് ആര്‍എസ്എസ്സിന്റെ മുന്നറിയിപ്പ്
കഴിഞ്ഞവര്‍ഷം ടിപ്പു ജയന്തി ആഘോഷത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ കുടക് ജില്ലയില്‍ വലിയതോതിലുള്ള പ്രതിഷേധങ്ങളും കലാപങ്ങളുമുണ്ടായിരുന്നു.
ബെംഗളുരു: കര്‍ണാടകത്തില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചാല്‍ തടയുമെന്ന് ആര്‍എസ്എസ്സിന്റെ മുന്നറിയിപ്പ്. കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് ക്ഷേത്രീയ സര്‍സംഗ്ചാലക് വി നാഗരാജ് ആണ് മൈസൂര്‍ സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിനെതിരെ രംഗത്തെത്തിയത്.
നവംബര്‍ 10നാണ് ടിപ്പു ജയന്തി. കഴിഞ്ഞവര്‍ഷം ടിപ്പു ജയന്തി ആഘോഷത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ കുടക് ജില്ലയില്‍ വലിയതോതിലുള്ള പ്രതിഷേധങ്ങളും കലാപങ്ങളുമുണ്ടായിരുന്നു. ടിപ്പു ജയന്തി ആഘോഷിച്ചാല്‍ അതേ തരത്തിലുള്ള പ്രതിഷേധം ഇത്തവണയുമുണ്ടാകുമെന്നാണ് ആര്‍എസ്എസ് മുന്നറയിപ്പ്.

ടിപ്പു സുല്‍ത്താന്‍ മറ്റു മതങ്ങള്‍ക്കെതിരെയും ജനങ്ങള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടയാളാണെന്ന് ആര്‍എസ്എസ് നേതാവ് ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ ചരിത്രകാരനും എഴുത്തുകാരനുമായ കെ എന്‍ പണിക്കരുടെ പുസ്തകത്തിലും ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്ന് നാഗരാജ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രുദ്രേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും നാഗരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 16നാണ് കാമരാജ റോഡില്‍ വെച്ച് രുദ്രേഷ് കൊല്ലപ്പെടുന്നത്. പ്രതികളുമായി ബന്ധമുള്ള നാലുപേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications