കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി: കര്‍ണാടകത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

Google Oneindia Malayalam News

ബെംഗളൂരു: മഴക്കെടുതികള്‍ ശക്തമായതോടെ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കും കര്‍ണാടകത്തിലേക്കുമുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോട്- ബെംഗളൂരു സര്‍വീസുകള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ണാടകത്തിലെ ചാമരാജ് നഗറില്‍ നിന്ന് തമിഴ്നാട്ടിലെ ഊട്ടിലേയ്ക്കും കൊച്ചിയിലേക്കുമുള്ള ബസ് സര്‍വീസ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍ത്തിവെച്ചിട്ടുള്ളത്.

ksrtc3

Recommended Video

cmsvideo
കൊച്ചി മെട്രോ സര്‍വീസ് തൽക്കാലത്തേക്ക് നിർത്തിവച്ചു

നേരത്തെ ബെംഗളൂരൂവിലേക്കുള്ള കെഎസ്ആര്‍ടിസി സ്കാനിയ ബസ് വയനാട്ടിലെ പൊന്‍കുഴിക്കടുത്തുവെച്ച് വെള്ളത്തില്‍ അകപ്പെട്ടിരുന്നു. കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിൽ ഉണ്ടായതോടെ കോഴിക്കോട്- ബെംഗളൂരു ബസ് സർവീസുകള്‍ നേരത്തെ നിർത്തിവെച്ചിരുന്നു. ഇതിന് പുറമേ കോഴിക്കോടിന് പുറമേ വടക്കന്‍ ജില്ലകളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. നേരത്തെ വയനാട്ടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം വഴിയുള്ള വാഹന ഗതാഗതവും മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.

ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും!! സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദ്ദേശം!! ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും!! സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദ്ദേശം!!

English summary
Karnataka rtc bus services stopped from karnataka to Ooty and Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X