ഫ്ലൈ ബസുമായി കർണാടക ആർടിസി കോഴിക്കോട്ടേക്ക്! ബസിനുള്ളിൽ പാൻട്രിയും ടോയ്ലെറ്റും! അത്യാഢംബരം...
ബെംഗളൂരു/കോഴിക്കോട്: ആഢംബര യാത്രയുടെ പര്യായമായ കർണാടക ആർടിസിയുടെ ഫ്ലൈ ബസുകൾ കേരളത്തിലേക്കും സർവ്വീസ് തുടങ്ങുന്നു. ആദ്യഘട്ടത്തിൽ ബെംഗളൂരു കെംപഗൗഡ എയർപോർട്ടിൽ നിന്നും കോഴിക്കോട്ടേക്കാണ് സർവ്വീസ് ആരംഭിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഫ്ലൈ ബസുകൾ ഓടിതുടങ്ങുമെന്നാണ് വിവരം.
നിലവിൽ കർണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഫ്ലൈ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. അടുത്തഘട്ടത്തിൽ കോഴിക്കോട്, സേലം, കോയമ്പത്തൂർ, തിരുപ്പതി, മടിക്കേരി എന്നിവിടങ്ങളിലേക്ക് സർവ്വീസ് തുടങ്ങാനാണ് കർണാടക ആർടിസിയുടെ തീരുമാനം.

2013ലാണ് കർണാടക ആർടിസി ഫ്ലൈ ബസുകൾ നിരത്തിലിറക്കിയത്. ശൗചാലയവും, ഭക്ഷണം പാകം ചെയ്യാനുള്ള പാൻട്രിയും ഉൾപ്പെടുന്ന ഫ്ലൈ ബസ് സർവ്വീസ് ആദ്യഘട്ടത്തിൽ നഷ്ടമായിരുന്നെങ്കിലും പിന്നീട് ലാഭത്തിലായി. കർണാടകയിലെ ഫ്ലൈ ബസ് സർവ്വീസുകൾ ലാഭത്തിലായതോടെയാണ് അയൽ സംസ്ഥാനങ്ങളിലേക്കും സർവ്വീസ് വ്യാപിപ്പിക്കാൻ കർണാടക ആർടിസി തീരുമാനമെടുത്തത്.
കോഴിക്കോട്ട് നിന്നും ബെംഗളൂരു എയർപോർട്ടിലേക്കുള്ള ഫ്ലൈ ബസിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും ഉടൻ പ്രഖ്യാപിക്കും. ബസിൽ ഏതെല്ലാം ഭക്ഷണമാണ് ഒരുക്കേണ്ടതെന്ന കാര്യം കർണാടക ആർടിസി ആലോചിച്ചു വരികയാണ്. കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് ബെംഗളൂരു കെംപഗൗഡ എയർപോർട്ടിലെത്തിയ ശേഷമേ ശാന്തി നഗർ ബസ് സ്റ്റാൻഡിലേക്ക് പോകുകയുള്ളു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications