കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു, സംഭവം ചിക്കബല്ലാപൂരില്‍, അന്വേഷണം തുടങ്ങി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപൂരിലെ ക്വാറിയില്‍ ഉഗ്രന്‍ സ്‌ഫോടനം. ആറ് പേര്‍ കൊല്ലപ്പെട്ടു. ചിലര്‍ക്ക് പരിക്കുണ്ട്. ജലാറ്റിന്‍ സ്റ്റിക് പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ശിവമോഗ ജില്ലയില്‍ സമാനമായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്. നിയമവിരുദ്ധമായി ക്വാറിയില്‍ ജലാറ്റിന്‍സ്റ്റിക് സംഭരിച്ചുവച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും അനുശോചനം അറിയിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

s

ചിക്കബല്ലാപൂരിലെ ഹിരനാഗവള്ളി ഗ്രാമത്തിന് അടുത്താണ് ക്വാറി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഉന്നതതല സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം ശിവമോഗയലുണ്ടായ സ്‌ഫോടനത്തിന് കാരണമായതും ജലാറ്റിന്‍സ്റ്റിക്ക് ആയിരുന്നു. സ്‌ഫോടക വസ്തു കൊണ്ടുവന്ന ലോറിയില്‍ വച്ചാണ് പൊട്ടിത്തെറിച്ചത്. നിയമവിരുദ്ധമായി സംഭരിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Karnataka’s Chikkaballapur quarry explosion: Six killed, Two Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X