കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാദേശിക വികാരത്തിനൊപ്പം നില്‍ക്കുമെന്ന് യെഡിയൂരപ്പ; ജോലി കര്‍ണാടകക്കാര്‍ക്ക്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ശക്തിപ്പെടുന്ന പ്രാദേശിക വികാരം മാനിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. കര്‍ണാടകത്തിലെ ജോലിയില്‍ വലിയൊരു ഭാഗം കര്‍ണാടകക്കാര്‍ക്ക് തന്നെ ലഭിക്കണമെന്ന് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

Bsy

കര്‍ണാടകക്കാര്‍ക്ക് ജോലി ഉറപ്പുവരുത്താന്‍ തന്റെ സര്‍ക്കാര്‍ ഒരുക്കമാണ്. സംസ്ഥാനത്തെ ജോലികളുടെ വലിയൊരു പങ്ക് കര്‍ണാടകക്കാര്‍ക്ക് തന്നെ ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കര്‍ണാടകത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാര്‍ കര്‍ണാടകയുടെ സംസ്‌കാരവുമായി ഒത്തുപോകണമെന്നും യെഡിയൂരപ്പ പറഞ്ഞു.

സംസ്ഥാനത്തെ ജോലികളില്‍ കര്‍ണാടകക്കാരുടെ പ്രാതിനിധ്യം കുറഞ്ഞുവരികയാണ്. ഈ അവസ്ഥ മാറണം. മണ്ണിന്റെ മക്കളുടെ വികാരം മാനിക്കും. അതേസമയം, ഫെഡറല്‍ ഘടന അംഗീകരിച്ച് എല്ലാ സംസ്ഥാനക്കാര്‍ക്കും തൊഴില്‍ അവസരങ്ങള്‍ നല്‍കാനും കര്‍ണാടക തയ്യാറാണെന്നും യെഡിയൂരപ്പ പറഞ്ഞു.

സൗദി ലക്ഷ്യം കാണും; ഇന്ത്യന്‍ ഇടപാടില്‍ ഒന്നാംസ്ഥാനം!! റിലയന്‍സ് ഓഹരികള്‍ക്ക് പിന്നിലെ കളികള്‍സൗദി ലക്ഷ്യം കാണും; ഇന്ത്യന്‍ ഇടപാടില്‍ ഒന്നാംസ്ഥാനം!! റിലയന്‍സ് ഓഹരികള്‍ക്ക് പിന്നിലെ കളികള്‍

സംസ്ഥാനത്തെ ജോലി കര്‍ണടാകക്കാര്‍ക്ക് തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല ആക്ടിവിസ്റ്റുകള്‍ ബുധനാഴ്ച ഏകദിന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രചാരണം ശക്തമാണ്. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ നടപ്പാക്കിയ പോലെ സംസ്ഥാനത്തുള്ളവര്‍ക്ക് 75 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തണമെന്നാണ് കന്നഡ അനുകൂല ആക്ടിവിസ്റ്റുകളുടെ ആവശ്യം. ആന്ധ്രയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും സ്വകാര്യ മേഖലയില്‍ പ്രാദേശിക യുവാക്കള്‍ക്ക് ജോലി സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Karnataka's Job must get a lion’s share to locals, says Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X