മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണര്‍ അപ്പ് വര്‍ണ്ണ സമ്പത്ത്
ആലപ്പുഴ: 2017ലെ മണപ്പുറം മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണര്‍ അപ്പ് കിരീടം വര്‍ണ്ണ സമ്പത്തിന്. തമിഴ്‌നാടിന്റെ ബവിത്ര ബിവിയാണ് മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടിയത്. ഫസ്റ്റ് റണ്ണര്‍ അപ്പായി കെ രേഷ്മ നമ്പ്യാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി അജിത് രവി നടത്തിയ 15ാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തിലാണ് മൂവരും ജേതാക്കളായത്. പെഗാസും മണപ്പുറം ഫിനാന്‍സും ചേര്‍ന്നാണ് 15ാമത് മിസ് സൗത്ത് ഇന്ത്യാ മത്സരം സംഘടിപ്പിച്ചത്.
ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തിനായി അണിനിരന്നത്. കഴിഞ്ഞ വര്‍ഷത്തെ മിസ് ലസൗത്ത് ഇന്ത്യ മീര നിതുന്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എംഡി വി പി നന്ദകുമാറും സുഷമ നന്ദകുമാറുമാണ് വിജയികളെ കിരീടമണിയിച്ചത്.

നേരത്തെ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ വര്‍ണ സമ്പത്ത് മിസ് ബെംഗളൂരുവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെന്റ് ഫ്രാന്‍സിസ് എക്‌സാവിര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, മൗണ്ട് കാര്‍മല്‍ കോളേജിലുമായാണ് വര്‍ണ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വര്‍ണ്ണ നര്‍ത്തകി കൂടിയാണ്.












Click it and Unblock the Notifications