രാജ്യസഭ സീറ്റ്; കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി, മുതിർന്ന നേതാവ് പാർട്ടി വിട്ടു
ബെംഗളൂരു; കർണാടകത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എച്ച് എൻ ചന്ദ്രശേഖർ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വലിയ പാരമ്പര്യമുള്ള കോൺഗ്രസിൽ ചേർന്നത്, തന്റെ കടമ നിർവ്വഹിച്ചതിൽ ഏറെ സന്തോഷവാനാണ്, എന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന് നൽകിയ രാജിക്കത്തിൽ ചന്ദ്രശേഖർ പറഞ്ഞു.
അനുശ്രീയല്ല..ഇത് ചുമ്മാ തീ....ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ..വൈറൽ ഫോട്ടോ

1985 ലാണ് ചന്ദ്രശേഖർ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്ന് ജനതാ പാർട്ടി ടിക്കറ്റിൽ ജൗഗീബിഡനൂർ മണ്ഡലത്തിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് ബി ജെ പിയിലെത്തിയ ചന്ദ്രശേഖർ 1998 മുതൽ 2004 വരെ നിയമനിർമാണ സഭയിൽ അംഗമായിരുന്നു. 2013 ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിയപ്പോൾ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നു. 2013 ൽ കർണാടക വികസന സമിതി ചെയർമാനായിരുന്നു.

അതേസയം രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ചന്ദ്രശേഖറിന്റെ രാജിയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ജയറാം രമേശിനെ തന്നെയാണ് വീണ്ടും കർണാടകയിൽ ഒഴിവ് വന്ന നാല് സീറ്റുകളിൽ ഒന്നിലേക്ക് കോൺഗ്രസ് നാമനിർദേശം ചെയ്തിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പ്രഖ്യാപനം.
സംസ്ഥാനവുമായി യാതൊരു ബന്ധവും പുലർത്താത്ത നേതാവാണ് ജയ്റാം രമേശ് എന്ന വിമർശനമാണ് സംസ്ഥാന നേതാക്കൾ ഉയർത്തിയത്. തുംകുരുവിൽ നിന്നുള്ള മുൻ ലോക്‌സഭാ എംപിയും രണ്ട് തവണ എംഎൽഎയുമായ എസ്പി മുദ്ദനുമഗൗഡയെ സ്ഥാനാർത്ഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന കോൺഗ്രസ് നേതാക്കൾ. മുൻ രാജ്യസഭാംഗമായ രാജീവ് ഗൗഡ, ബി എൽ ശങ്കർ, വി ആർ സുദർശൻ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു.

പാർട്ടിയിലെ മികച്ച എംപിമാരിൽ ഒരാളായ മുദ്ദനുമഗൗഡയ്ക്ക് 2019ലെ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ സീറ്റ് നൽകുമെന്ന് നേതാക്കൾ പ്രതീക്ഷിരുന്നു. എന്നാൽ 2018 ൽ സംസ്ഥാനത്ത് അധികാരം പിടിക്കാൻ ജെ ഡി എസുമായി സഖ്യത്തിലെത്തിയ കോൺഗ്രസ് ജെ ഡി എസ് തലവൻ എച്ച് ഡി ദേവഗൗഡയ്ക്ക് സീറ്റ് നൽകാനായി മുദ്ദനുമഗൗഡയെ ഒഴിവാക്കി. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ദേവഗൗഡ പരാജയപ്പെട്ടു.
മുദ്ദനുമഗൗഡയ്ക്ക് സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹത്തിന് രാജ്യസഭ സീറ്റ് നൽകുമെന്ന് ഹൈക്കമാന്റ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ദേശീയ നേതൃത്വം ആ ഉറപ്പ് പാലിക്കാൻ തയ്യാറായില്ല, നേതാക്കൾ കുറ്റപ്പെടുത്തി.

അതിനിടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള നേതാക്കളെ സ്ഥാനാർത്ഥികളയി പ്രഖ്യാപിച്ചതാണ് പലയിടത്തും പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. ചലച്ചിത്ര താരവും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നഗ്‌മ, കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര, രാജസ്ഥാനിൽ നിന്നുള്ള എം എൽ എ സന്യം ലോധ തുടങ്ങിയവർ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇമ്രാൻ ഭായിയുടെ മുന്നിൽ നമ്മുടെ 18 വർഷം നീണ്ട തപസ്യ നിഷ്ഫലമായി എന്നായിരുന്നു നഗ്മ ട്വീറ്റ് ചെയ്തത്. ഉത്തർപ്രദേശിൽ നിന്നുള്ള ഇമ്രാൻ പ്രതാപ് ഗാർഹിയെ മഹാരാഷ്ട്രയിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയതിലായിരുന്നു നഗ്മ ഇത്തരത്തിൽ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം 10 പേരുടെ സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ജയറാം രമേശ്, അജയ് മാക്കൻ, പാർട്ടി വക്താവ് രൺദീപ് സുർജേവാല,മുകുൾ വാസ്നിക്, പ്രമോദ് തിവാരി, വിവേഖ് തൻഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ തുടങ്ങിയവർക്കാണ് സീറ്റ് ലഭിച്ചത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications