യെദ്യൂരപ്പയ്ക്ക് അദ്വാനിയുടെ വിധി!! ഒടുവിലെ മുഖ്യമന്ത്രി പദവി രാഷ്ട്രീയ ഭാവിക്ക് കളങ്കമെന്ന്
ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ അരങ്ങേറിയ നാടകങ്ങള്‍ അവസാനിക്കുമ്പോള്‍ തിരിച്ചടിയായത് യെദ്യൂരപ്പയ്ക്ക്. കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കപ്പിനും ചുണ്ടിനുമിടയില്‍ അധികാരം നഷ്ടമായ യെദ്യൂരപ്പയുടെ പരാജയം രാഷ്ട്രീയ ഭാവിയില്‍ കനത്ത പ്രഹരമേല്‍പ്പിക്കും. ബിജെപിക്കുള്ളില്‍ നിന്ന് തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. 55 മണിക്കൂര്‍ മാത്രമായിരുന്നു യെദ്യൂരപ്പയുടെ മുഖ്യമന്ത്രി പദവിയുടെ ആയുസ്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് 100 ശതമാനവും ആത്മവിശ്വാസമുണ്ടെന്ന് അവസാന നിമിഷം വരെയും അവകാശപ്പെട്ട പാര്‍ട്ടിയ്ക്കാണ് തിരിച്ചടിയേറ്റത്. ഇതോടെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജിപ്രഖ്യാപനം നടത്തി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കര്‍ണാടകത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയായിരുന്നു കര്‍ണാടകത്തിലെ ജനവിധി.
എന്നാല്‍ 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി ക്ഷീണമാകും. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ലിംഗായത്തുകളെ കൂടെനിര്‍ത്താന്‍ ബിജെപിയ്ക്ക് യെദ്യൂരപ്പയെ ആവശ്യമാണ്. സംസ്ഥാനത്തെ ലിംഗായത്തുകളുടെ പിന്തുണ നേടാന്‍ യെദ്യൂരപ്പയെ മുന്‍നിര്‍ത്തി കളിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കര്‍ണാടക ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന ലിംഗായത്തുകളുടെ പ്രതിനിധി കൂടിയാണ് 75 കാരനായ യെദ്യൂരപ്പ.

യെദ്യൂരപ്പയ്ക്കേറ്റ തിരിച്ചടി
യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി പദവി നഷ്ടമായത് ലിംഗായത്തുകള്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണ്. 2019ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ നിന്ന് ബിജെപിക്കേറ്റ പരാജയം കര്‍ണാടക രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണെന്നും ബിജെപി നേതാവ് തുറന്നു സമ്മതിക്കുന്നു. എന്നാല്‍ പെട്ടെന്ന് പാര്‍ട്ടി യെദ്യൂരപ്പയെ വിട്ടുകളയില്ലെന്നാണ് ബിജെപി നേതാക്കളില്‍ പലരും സാക്ഷ്യപ്പെടുത്തുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം പ്രബലമായ എതിരാളിയായിരിക്കെയാണ് ഈ നീക്കം. ബിജെപിക്ക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോരാടാന്‍ ഈ യുദ്ധപ്പോരാളികളെ ആവശ്യമാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

യെദ്യൂരപ്പയെ ഉയര്‍ത്തിക്കാണിച്ചു
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖം ബിഎസ് യെദ്യൂരപ്പ ആയിരിക്കില്ലെന്നു ചില വാദങ്ങളുണ്ട്. അദ്ദേഹത്തിന് പ്രായമേറിയെന്നും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമേ നിലനില്‍പ്പുള്ളൂവെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ബിജെപി 75 കഴിഞ്ഞ നേതാക്കളെ അധികാരം ഏല്‍പ്പിക്കുന്നതില്‍ നിന്ന് ബിജെപി വ്യതിചലിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദവിയില്‍ കര്‍ണാടകത്തില്‍ യെദ്യൂരപ്പയെ ഉയര്‍ത്തിക്കാണിച്ചതിനെക്കുറിച്ചും ബിജെപി നേതാക്കള്‍ പരാമര്‍ശം നടത്തുന്നുണ്ട്.

പ്രായമല്ല, സമയം നിര്‍ണായകം!
രാഷ്ട്രീയത്തില്‍ പ്രായമല്ല, സമയമാണ് നിര്‍ണായക ഘടകമെന്നാണ് ബിജെപി നേതാക്കളുടെ നിരീക്ഷണം. പാര്‍ട്ടി ലിംഗായത്തുകളുടെ വോട്ടുകള്‍ നേടുന്നതിന് വേണ്ടി യെദ്യൂരപ്പയെ ഉയര്‍ത്തിക്കാണിക്കും. എന്നിട്ട് എല്‍കെ അധ്വാനിയെ തള്ളിക്കളഞ്ഞതുപോലെ തള്ളിക്കളയുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ച് റോഡിന്റെ അറ്റമായിക്കഴിഞ്ഞെന്നും കര്‍ണാടകത്തിലെ ക്ഷീണിച്ച ശക്തിയായാണ് പാര്‍ട്ടി അദ്ദേഹത്തെ കണക്കാക്കുന്നത്. കര്‍ണാടക സര്‍വ്വകലാശാലിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഹരീഷ് രാമസ്വാമി ചൂണ്ടിക്കാണിക്കുന്നു.
Recommended Video


ലിംഗയാത്തുകള്‍ക്കിടയില്‍ സ്വാധീനം
ബിജെപിയിലെ അപ്രഖ്യാപിത പ്രായപരിധിയില്‍ നിന്ന് പല നേതാക്കള്‍ക്കും ഇളവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ യെദ്യൂരപ്പയ്ക്ക് പാര്‍ട്ടിയില്‍ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിനുള്ളില്‍ വിജയിക്കുന്നതിനായി ബിജെപിക്ക് വഴിയൊരുക്കിയത് യെദ്യൂരപ്പയുടെ സാന്നിധ്യമാണ്. 2013ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല തരംഗം ഉണ്ടാക്കുന്നതിലും 2012ല്‍ ബിജെപിക്ക് ലീഡ് നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചത് യെദ്യുരപ്പയുടെ സാന്നിധ്യമാണ്.












Click it and Unblock the Notifications