കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകയില്‍ 3000ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:കേരളത്തിലെ ചില സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ 3000 ത്തോളം സ്‌കൂളുകളാണ് സര്‍ക്കാര്‍ അടച്ചു പൂട്ടാനൊരുങ്ങുന്നത്. പത്തില്‍ താഴെ വിദ്യാര്‍ത്ഥികളുളള സ്‌കൂളുകളാണ് അടച്ചു പൂട്ടുന്നത്. ഇവയിലധികവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. സ്‌കൂളുകള്‍ അടക്കുകയല്ല മറ്റു സ്‌കൂളുകളുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുകയെന്നാണ് സര്‍ക്കാര്‍ വാദം.

പൂട്ടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ ഒരു കിലോമീററര്‍ പരിധിയിലുളള മറ്റു സ്‌കൂളുകളിലേക്കു മാറ്റാനാണ് തീരുമാനം.
മേയ് 21ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ആദ്യ സര്‍ക്കുലറില്‍ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ 791 സ്‌കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ജൂണ്‍ ഒന്നിന് ഇറങ്ങിയ രണ്ടാമത്തെ സര്‍ക്കുലറിലാണ് 27 ജില്ലകളില്‍നിന്നുള്ള 2,168 സ്‌കൂളുകള്‍ കൂടി പൂട്ടാന്‍ ഉത്തരവായത്. ഹാസനില്‍ മാത്രം 320 സ്‌കൂളുകളാണ് അടക്കാന്‍ പോകുന്നത്.

school-08-

ബെംഗളൂരു റൂറല്‍ ജില്ലയില്‍ 146 ഉം ബേംഗളൂരു സൗത്ത് ജില്ലയില്‍ 42 സ്കൂളുകളും അടച്ചു പൂട്ടും. ഏറ്റവും കുറവ് സ്‌കൂളുകള്‍ പൂട്ടുന്നത് ഗദക് ജില്ലയിലാണ് . വെറും രണ്ടു സ്‌കൂളുകള്‍ മാത്രമാണ് അടക്കാന്‍ പോകുന്നത്.

English summary
The state government has ordered the closure of 2,959 government schools from this academic year. This is the highest number of schools being shut in an academic year. Most of these are Kannada medium schools with less than 10 children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X