കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാകും; കുമാരസ്വാമി ഉടന്‍ വീഴും!! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

Google Oneindia Malayalam News

ബെംഗളൂരു: ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലെത്തിയത് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലായിരുന്നു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ കഴിയുന്നതെല്ലാം ശ്രമിച്ചിട്ടും നിയമസഭയില്‍ പ്രസംഗം നടത്തി പടിയിറങ്ങേണ്ടിവന്നു. ആ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു, അധികം വൈകാതെ താന്‍ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഏറെകാലം വാഴില്ലെന്നും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. സമാനമായ പ്രവചനങ്ങള്‍ വീണ്ടും വന്നിരിക്കുന്നു. ഇതോടെ കോണ്‍ഗ്രസിന് ആശങ്ക വര്‍ധിക്കുമെന്ന് തീര്‍ച്ച. വിവരങ്ങള്‍ ഇങ്ങനെ...

ജാതി-മത ശക്തികള്‍

ജാതി-മത ശക്തികള്‍

ജാതി-മത ശക്തികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയമാണ് കര്‍ണാടകത്തിലേത്. ബിജെപി മാത്രമല്ല, എല്ലാ പാര്‍ട്ടി നേതാക്കളും അക്കാര്യത്തില്‍ ഒരുപടി മുന്നിലെത്താന്‍ മല്‍സരിക്കുന്ന പോലെയാണ്. മത നേതാക്കളുടെ വാക്കുകള്‍ക്കും പ്രവചനങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും.

യദ്യൂരപ്പ ഉടന്‍ മുഖ്യമന്ത്രിയാകും

യദ്യൂരപ്പ ഉടന്‍ മുഖ്യമന്ത്രിയാകും

അത്തരമൊരു പ്രവചനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഉടന്‍ മുഖ്യമന്ത്രിയാകുമെന്നാണ് പ്രവചനം. ഭാവി പറയുന്ന സന്ന്യാസികളുടെ പ്രവചനം രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. കോണ്‍ഗ്രസിനും ജെഡിഎസ്സിനും നെഞ്ചിടിപ്പ് ഏറിയിട്ടുണ്ട്. തങ്ങളുടെ എംഎല്‍എമാര്‍ പാളയത്തില്‍ സുരക്ഷിതരാണെന്ന് അവര്‍ എപ്പോഴും ഉറപ്പിക്കുകയും ചെയ്യുന്നു.

കുമാരസ്വാമിക്ക് അധികനാളില്ല

കുമാരസ്വാമിക്ക് അധികനാളില്ല

ചിക്മംഗളൂരിനടുത്ത ബാലിഹൊന്നൂരിലെ രാംഭപുരി സന്യാസിമാരാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. കുമാരസ്വാമി മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറങ്ങേണ്ടി വരുമെന്നും അവര്‍ പ്രവചിച്ചു. നിരവധി രാഷ്ട്രീയ നേതാക്കള്‍ ഉപദേശം തേടാനും മറ്റുമെത്തുന്ന വീരശൈവ ഭാവിപ്രവചന വിഭാഗത്തിന്റേതാണ് വാക്കുകള്‍.

 കുമാരസ്വാമിയെ പിന്തുണച്ച് മറ്റൊരു വിഭാഗം

കുമാരസ്വാമിയെ പിന്തുണച്ച് മറ്റൊരു വിഭാഗം

എന്നാല്‍ കുമാരസ്വാമിക്ക് ആശ്വസിക്കാന്‍ പറ്റുന്ന ഒരു പ്രവചനം മറ്റൊരു ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ പെടുന്ന സുദുബദു സിദ്ധരു എന്ന സംഘത്തിന്റേതാണ് ഈ പ്രവചനം. കുമാരസ്വാമി അഞ്ചുവര്‍ഷം തികയ്ക്കുമെന്നും ഭൂമിയിലെ ഒരു ശക്തിക്കും പുറത്താക്കാന്‍ സാധിക്കില്ലെന്നുമാണ് ഈ വിഭാഗത്തിന്റെ പ്രവചനം.

ഇവര്‍ മോശക്കാരല്ല

ഇവര്‍ മോശക്കാരല്ല

രണ്ട് പ്രവചനങ്ങള്‍ വന്നതോടെ കര്‍ണാക രാഷ്ട്രീയത്തിലെ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും പ്രതീക്ഷയും നിരാശയുമുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ ചര്‍ച്ച. കുമാരസ്വാമി ആശ്വസിക്കുന്നതില്‍ തെറ്റില്ലെന്നാണ് സംസാരം. കാരണം കുമാരസ്വാമി കാലാവധി തികയ്ക്കുമെന്ന് പറഞ്ഞവര്‍ മോശക്കാരല്ല.

കുമാരസ്വാമിയുടെ കാര്യം നേരത്തെയും

കുമാരസ്വാമിയുടെ കാര്യം നേരത്തെയും

തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച അതേ വിഭാഗമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ പുതിയ പ്രവചനവും നടത്തിയിരിക്കുന്നത്. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന വേളയിലാണ് ഈ വിഭാഗം ആദ്യ പ്രവചനം നടത്തിയത്. പ്രവചനം തെറ്റിയാല്‍ ഗോത്രം മുഴുവന്‍ തങ്ങളുടെ ആത്മീയ ജോലി ഉപേക്ഷിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

പ്രവചനക്കാരുടെ വടംവലി

പ്രവചനക്കാരുടെ വടംവലി

ഗോത്രവിഭാഗവും വീരശൈവ സ്വാമിമാരും തമ്മിലുള്ള ഒരു വടംവലിക്കും ഈ പ്രവചനങ്ങള്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്രവചനം ഒരിക്കലും തെറ്റില്ലെന്ന് ആവര്‍ത്തിക്കുന്നവരാണ് ഗോത്രവിഭാഗക്കാര്‍. അവരുടെ പ്രവചനത്തെയാണ് വീരശൈവ വിഭാഗം ചോദ്യം ചെയ്തത്.

ധൈര്യത്തോടെയുള്ള വാക്കുകള്‍

ധൈര്യത്തോടെയുള്ള വാക്കുകള്‍

വീര ശൈവ വിഭാഗത്തിന്റെ പുതിയ പ്രഖ്യാപനം വന്നതോടെയാണ് ഗോത്ര വിഭാഗം വീണ്ടും രംഗത്തെത്തിയത്. തങ്ങളുടെ മുന്‍ പ്രവചനത്തില്‍ മാറ്റമില്ലെന്നും കുമാരസ്വാമി കാലാവധി തികയ്ക്കുമെന്ന് ആവര്‍ത്തിച്ച ഗോത്രവിഭാഗം പ്രവചനം തെറ്റിയാല്‍ ജോലി ഉപേക്ഷിക്കുമെന്ന് വീണ്ടും പറഞ്ഞു.

ബിജെപിയെ പിന്തുണയ്ക്കുന്നവര്‍

ബിജെപിയെ പിന്തുണയ്ക്കുന്നവര്‍

രാംഭപുരിയിലെ വീരശൈവ സന്യാസിമാര്‍ ബിജെപിയെ പ്രത്യക്ഷത്തില്‍ പിന്തുണയ്്ക്കുന്നവരാണ്. തിരഞ്ഞെടുപ്പ് വേളയിലും അവര്‍ ബിജെപിക്ക് അനുകൂലമായിട്ടാണ് സംസാരിച്ചതും പ്രവചിച്ചിരുന്നതും. 56 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന് രാജിവയ്‌ക്കേണ്ടി വന്ന യെദ്യൂരപ്പയുടെ കാര്യത്തില്‍ അവര്‍ക്ക് വ്യസനമുണ്ടായിരുന്നുവത്രെ.

ശ്മശാനങ്ങളില്‍ താമസിക്കുന്നവര്‍

ശ്മശാനങ്ങളില്‍ താമസിക്കുന്നവര്‍

സുദുഗദു സിദ്ധരു ഗോത്ര വിഭാഗം ഹിന്ദു ശ്മശാനങ്ങളില്‍ താമസിക്കുന്നവരാണ്. അടുത്തകാലത്തായി ഇവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പ്രത്യേക താമസസ്ഥലം ഒരുക്കിക്കൊടുത്തു. പക്ഷേ, അവരിലെ ഭൂരിഭാഗം പേരും പഴയ പോലെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്.

9000 പേര്‍ മാത്രം

9000 പേര്‍ മാത്രം

ഗോത്രവിഭാഗത്തില്‍പ്പെട്ട പ്രവചനക്കാര്‍ ഇടക്കിടെ താമസം മാറിപ്പോകുന്നവരാണ്. കുറച്ചുകാലം ഒരിടത്ത് താമസിച്ചാല്‍ പിന്നെ വേറെ സ്ഥലത്തായിരിക്കും ഇവരുടെ താമസം. അടുത്തിടെ കര്‍ണാടകയില്‍ നടത്ത ഒരു കണക്കെടുപ്പില്‍ ഈ വിഭാഗം 9000 ത്തോളം വരുമെന്നാണ് കണ്ടെത്തിയത്. കര്‍ണാടകത്തില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട എല്ലാ പ്രമുഖരും ബഹുമാനിക്കുകയും ഭയത്തോടെ കാണുന്നവരുമാണ് പ്രവചിച്ച രണ്ട് സംഘങ്ങളും.

കോണ്‍ഗ്രസ് മോഹം പൊലിയും; ബിജെപി കരുത്താര്‍ജിക്കുന്നു!! പിണക്കം വിട്ട് ജെഡിയു, അധികാരംപിടിക്കുംകോണ്‍ഗ്രസ് മോഹം പൊലിയും; ബിജെപി കരുത്താര്‍ജിക്കുന്നു!! പിണക്കം വിട്ട് ജെഡിയു, അധികാരംപിടിക്കും

English summary
Karnataka: Soothsayers, Seers Lock Horns Over Kumaraswamy’s ‘Full Term’ and Yeddyurappa’s ‘Return’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X