കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയെങ്കിൽ ഞാൻ രാജി വയ്ക്കാം; എംഎൽഎമാരോട് പൊട്ടിത്തെറിച്ച് സ്പീക്കർ, രാജ്യം മുഴുവൻ കാണുകയാണ്

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് വൈകുന്നതിൽ അതൃപ്തി അറിയിച്ച് സ്പീക്കർ. ഇങ്ങനെയാണെങ്കിൽ താൻ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സ്പീക്കർ മുഖ്യമന്ത്രി കുമാരസ്വാമിയോട് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് ചർച്ച നീളുന്നതിനെതിരെ അതൃപ്തി അറിയിച്ച് സ്പീക്കർ രംഗത്ത് എത്തിയിരുന്നു. വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നിലപാട് മാറ്റാൻ സ്പീക്കർ തയാറായില്ല.

കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!

ബിജെപി അംഗങ്ങൾ സംസാരിച്ചപ്പോൾ ഭരണപക്ഷം ബഹളം വച്ചതിനെതിരെയും സ്പീക്കർ രംഗത്ത് വന്നു. ബിജെപി അംഗങ്ങൾ സംസാരിക്കുമ്പോൾ ബഹളം വയ്ക്കുന്നത് അനുവദിക്കാനാവില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.

speaker

നിങ്ങൾക്ക് പരസ്പരം തർക്കിച്ചുകൊണ്ടേയിരിക്കാം. രാവിലെ വരെ താൻ നിയമസഭയിൽ ഉണ്ടാകും. ആരുടെയും അഭിപ്രായത്തിന് കാത്തു നിൽക്കാതെ ഞാൻ തീരുമാനം എടുക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.

അർദ്ധരാത്രി ആയാലും വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിജെപി. എന്നാൽ നാളത്തെ സുപ്രീം കോടതി ഇത്തരവിന് ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. നീതി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജെഡിഎസ് അംഗങ്ങൾ മുദ്രാവാക്യ മുഴക്കിയപ്പോൾ ആരാണ് നീതി തരേണ്ടതെന്ന് ചോദിച്ച് സ്പീക്കർ എംഎൽഎമാരോട് കയർത്തു.

English summary
Karnataka speaker against MLA's for protesting in the assemby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X