കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തിരുമാനമെടുക്കാം; സുപ്രീം കോടതി

Google Oneindia Malayalam News

Newest First Oldest First
12:28 PM, 17 Jul

സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് വിമത എംഎല്‍എമാര്‍. വിധിയെ ബഹുമാനിക്കുന്നു. രാജിവെച്ച എംഎല്‍എമാര്‍ ഒറ്റക്കെട്ടായി തങ്ങളുടെ തിരുമാനത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
11:35 AM, 17 Jul

ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ്.
11:32 AM, 17 Jul

വിമതരുടെ രാജി സ്വീകരിക്കാതെ സ്പീക്കര്‍ അവരെ അയോഗ്യരാക്കുകയാണെങ്കില്‍ എംഎല്‍എമാര്‍ക്ക് അത് കനത്ത തിരിച്ചടിയാകും.
11:29 AM, 17 Jul

നാളെയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. രാജിവെച്ച 15 എംഎല്‍എമാര്‍ സഭയില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴും.
11:21 AM, 17 Jul

കര്‍ണാടക മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടപ്പെട്ടുവെന്ന് ബിഎസ് യെദ്യൂരപ്പ. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ രാജിവെച്ച് ഒഴിയണം. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഭരണഘടനയുടേയും ജനാധിപത്യത്തിന്‍റേയും വിജയമാണിത്. വിമത എംഎല്‍എര്‍ നേടിയ ധാര്‍മ്മിക വിജയം കൂടിയാണിത്. സുപ്രീം കോടതിയുടേത് ഇടക്കാല വിധിയാണ്. സ്പീക്കറുടെ അധികാരം സംബന്ധിച്ചുള്ള വിഷയത്തില്‍ സുപ്രീം കോടതി പിന്നീട് നിലപാട് അറിയിക്കുമെന്നും യെദ്യൂരപ്പ.
11:15 AM, 17 Jul

ഭരണഘടനയ്ക്കും കോടതി വിധിയ്ക്കും വിരുദ്ധമായ തിരുമാനം കൈക്കൊള്ളില്ലെന്ന് സ്പീക്കര്‍ രമേശ് കുമാര്‍
11:11 AM, 17 Jul

സഖ്യസര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ.
11:10 AM, 17 Jul

മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ രാജിവെച്ച് ഒഴിയണമെന്ന് ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍.
11:09 AM, 17 Jul

സുപ്രീം കോടതിയുടേത് ചരിത്രവിധി. തിരുമാനം ഉചിതമായ സമയത്തെന്നും സ്പീക്കര്‍.
11:08 AM, 17 Jul

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സ്പീക്കര്‍ രമേശ് കുമാര്‍
11:06 AM, 17 Jul

കോണ്‍ഗ്രസും ജെഡിഎസും പുറപ്പെടുവിച്ച വിപ്പും എംഎല്‍എമാരെ ബാധിക്കില്ല.
11:05 AM, 17 Jul

സ്പീക്കര്‍ക്ക് സുപ്രീം കോടതി കൂച്ച് വിലങ്ങ് ഇട്ടിട്ടില്ല. എംഎല്‍എമാരുടെ കാര്യത്തിലും അങ്ങനെ തന്നെ തന്നെ. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമോയെന്നത് തിരുമാനിക്കാനുള്ള സ്വാതന്ത്രം എംഎല്‍എമാര്‍ക്കുണ്ടെന്നും കോടതി വ്യക്കമാക്കി.
11:03 AM, 17 Jul

വിഷയത്തില്‍ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.
11:02 AM, 17 Jul

രാജിയിലോ അയോഗ്യതയിലോ തിരുമാനമെടുക്കാനോ ഉത്തരവിടാനോ അധികാരമില്ലെന്ന് അധികാരമില്ലെന്ന് കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.വ്യാഴാഴ്ചയാണ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.
10:53 AM, 17 Jul

അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ തിരുമാനം എടുക്കണം. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും കോടതി
10:49 AM, 17 Jul

കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബെംഗളൂരു: വിമത എംഎല്‍എമാരുടെ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് 15 വിമത എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീഴുമോ? സുപ്രീം കോടതി വിധി ഇന്ന്

രാജിയ്ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്നും എംഎല്‍എമാര്‍ സ്വമേധയാ രാജിവെച്ചതാണെന്നും വിമതര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ഇന്നലെ വാദിച്ചിരുന്നു. രാജി തടസ്സപ്പെടുത്തുകയാണ് അയോഗ്യതാ നോട്ടീസിന്‍റെ ലക്ഷ്യമെന്നും റോത്തഗി പറഞ്ഞു. രാജിക്കാര്യത്തില്‍ സ്പീക്കര്‍ ആദ്യം തിരുമാനമെടുക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിമതരെ അയോഗ്യരാക്കുന്ന വിഷയത്തിലാണ് ആദ്യം തിരുമാനം കൈക്കൊള്ളേണ്ടതെന്നാണ് സ്പീക്കര്‍ രമേശ് കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി കോടതിയില്‍ ആവശ്യപ്പെട്ടത്.

<strong>വിമതര്‍ക്ക് കിട്ടുക എട്ടിന്‍റെ പണി; മത്സരിക്കാനും മന്ത്രിയാകാനും കഴിയില്ല, മുന്നറിയിപ്പ്</strong>വിമതര്‍ക്ക് കിട്ടുക എട്ടിന്‍റെ പണി; മത്സരിക്കാനും മന്ത്രിയാകാനും കഴിയില്ല, മുന്നറിയിപ്പ്

ജൂലൈ 11ന് എംഎല്‍എമാര്‍ സ്പീക്കര്‍ മുമ്പാകെ നേരിട്ട് ഹാജരായിട്ടും എന്തുകൊണ്ടാണ് രാജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ സ്പീക്കര്‍ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എംഎല്‍എമാരുടെ രാജിക്കത്തുകളിലും അവര്‍ക്ക് എതിരായ അയോഗ്യതാനടപടികളിലും സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ആവില്ലെന്നും ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാനേ ആകൂവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്നത്തെ കോടതി ഉത്തരവിന് അനുസരിച്ചാകും കര്‍ണാടകത്തിലെ കുമാരസ്വാമി സര്‍ക്കാരിന്‍റെ ഭാവി.ജുലൈ 1 മുതല്‍ ഇത് വരെ 16 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരാണ് രാജിവെച്ചിരിക്കുന്നത്. ഇതോടെ സഖ്യസര്‍ക്കാരിന്‍റെ അംഗബലം 101 ആയി. ബിജെപിയുടെ അംഗബലം 105 ആണ്. സ്വതന്ത്രന്മാരും പിന്തുണയ്ക്കുന്നതോടെ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് എളുപ്പം സാധിക്കും.

<strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022</strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022

English summary
Karnataka crisis:supreme court verdict today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X