കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിച്ച് കോണ്‍ഗ്രസ്; കര്‍ണാടകയിലെ മുഴുവന്‍ വിമതരേയും അയോഗ്യരാക്കി, വിലക്ക് 2023 വരെ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാകയിലെ 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലെ 14 എംഎല്‍എമാരെ അയോഗ്യരാക്കിയതായി സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചത്. അയോഗ്യരാക്കപ്പെട്ടവരില്‍ 11 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ശേഷിക്കുന്ന 3 പേര്‍ ജെഡിഎസ് അംഗങ്ങളാണ്.

<strong> ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് മമത; വേണ്ടെന്ന് കോണ്‍ഗ്രസിലെ ഭൂരിപക്ഷം, പിന്തുണച്ച് സിപിഎമ്മും</strong> ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് മമത; വേണ്ടെന്ന് കോണ്‍ഗ്രസിലെ ഭൂരിപക്ഷം, പിന്തുണച്ച് സിപിഎമ്മും

നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് എല്‍. ജര്‍ക്കിഹോളി, മഹേഷ് കുമതഹള്ളി, റാണിബെന്നൂര്‍ എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ കര്‍ണാടക നിയമസഭയില്‍ അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ എണ്ണം 17 ആയി. നാളെ നിയമസഭയില്‍ ബിഎസ് യെഡിയൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ച് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.

അയോഗ്യരാക്കപ്പെട്ടവര്‍

അയോഗ്യരാക്കപ്പെട്ടവര്‍

കോണ്‍ഗ്രസില്‍ നിന്ന് ബൈരതി ബസവരാജ, മുനിരത്ന, എംടി സോമശേഖര്‍, റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, എംടിബി നാഗരാജ്, ബിസി പാട്ടീല്‍, കെ സുധാകര്‍, ബിസി പാട്ടീല്‍, പ്രതാപ ഗൗഡ പാട്ടീല്‍, ശിവരാം ഹെബ്ബാര്‍, ശ്രീമന്ത്ര പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍. മുതിര്‍ന്ന നേതാവ് എച്ച് വിശ്വനാഥ്, ഗോപലയ്യ, നാരയണ്‍ ഗൗഡ എന്നിവരാണ് ജെഡിഎസില്‍ നിന്ന് അയോഗ്യരാക്കപ്പെട്ടത്.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം വിപ്പ് ലംഘനം

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം വിപ്പ് ലംഘനം

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ്ലംഘനത്തിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ഇവര്‍ക്കെതിരെ പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടുണ്ട്. രാജി തനിക്ക് നല്‍കാതെ നേരിട്ട് ഗവര്‍ണ്ണര്‍ക്ക് നല്‍കി. സര്‍ക്കാറിനെതിരെ പരസ്യമായ നിലപാട് എടുത്തു. ഇതിന്‍റെ എല്ലാം തെളിവുകളും കോണ്‍ഗ്രസും ജെഡിഎസും അയോഗ്യത ശുപാര്‍ശക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് തെളിവായി സ്വീകരിച്ചുകൊണ്ടാണ് നടപടിയെന്നും സ്പീക്കര്‍ പറഞ്ഞു.

ശ്രീമന്ത് പാട്ടില്‍

ശ്രീമന്ത് പാട്ടില്‍

ശ്രീമന്ത് പാട്ടില്‍ വിപ്പ് ലംഘിച്ചുവെന്ന് വ്യക്തമാണ്. നേരിട്ട് വിപ്പ് കൈപ്പറ്റിയിട്ടുപോലും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിമത എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നുള്ള സമ്മര്‍ദ്ദത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ വിഷാദ അവസ്ഥയിലായിരുന്നെന്നും രമേഷ് കുമാര്‍ പറഞ്ഞു. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്ന 2023 വരെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

സഭയുടെ അംഗബലം 203

സഭയുടെ അംഗബലം 203

225 അംഗങ്ങളുള്ള കര്‍ണാകട നിയസഭയില്‍ നിന്ന് 17 പേര്‍ അയോഗ്യരാക്കപ്പെട്ടതോടെ സഭയുടെ അംഗബലം 203 ലേക്ക് ചുരുങ്ങി. ഇതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 104 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുണ്ട്. സ്വതന്ത്രന്‍ എച്ച് നാഗേഷും ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടണ്ട്.

തിരിച്ചടിയും ആശ്വാസവും

തിരിച്ചടിയും ആശ്വാസവും

വിമതര്‍ അയോഗ്യരാക്കപ്പെട്ടത് ഒരേസമയം ബിജെപിക്ക് തിരിച്ചടിയും ആശ്വാസവുമാണ്. അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ വിമതരെ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തേണ്ടി വരില്ലെന്നതാണ് ബിജെപിയുടെ ആശ്വാസം. വിമത പക്ഷത്തുള്ള 12 പേര്‍ക്ക് ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പ് ഉയര്‍ന്നു വന്നിരുന്നു. സ്പീക്കറുടെ തീരുമാനത്തിനെതിരെ വിമതര്‍ കോടതിയെ സമീപിക്കുമെങ്കിലും വരും ദിവസങ്ങളില്‍ ഇവരെ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തേണ്ടിവരില്ലെന്നത് ബിജെപിക്ക് ആശ്വാസമാണ്.

അയോഗ്യതാ നീക്കം

അയോഗ്യതാ നീക്കം

അതേസമയം, സ്പീക്കറെ അയോഗ്യനാക്കാനുള്ള നീക്കവും ബിജെപി ആരംഭിച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നത്.നാളെ രാവിലെ വിശ്വാസ വോട്ട് നേടിയ ശേഷം ധനകാര്യ ബില്‍ പാസാക്കി, പിന്നെ സ്പീക്കര്‍ക്കെതിരായ നീക്കം തുടങ്ങാം എന്നാണ് ബിജെപിയുടെ ആലോചന. അവിശ്വാസ പ്രമേയത്തിന് മുമ്പ് സ്വയം രാജിവെച്ച് ഒഴിയണമെന്ന ആവശ്യവും സ്പീക്കറോട് ബിജെപി നടത്തിയിട്ടുണ്ട്. അവിശ്വാസ പ്രമേയനീക്കം മുന്നില്‍ കണ്ടാണ് ഇന്ന് തന്നെ വിമതരെ അയോഗ്യരാക്കാനുള്ള തീരുമാനം സ്പീക്കര്‍ എടുത്തത്.

ട്വീറ്റ്

എഎന്‍ഐ

English summary
Karnataka Speaker KR Ramesh Kumar Disqualifies13 rebel MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X