Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധി; ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് സ്പീക്കര്‍

ബെംഗളൂരു: വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. സുപ്രീംകോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിപ്രായപ്പെട്ട കെആര്‍ രമേഷ് തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്നും വ്യക്തമാക്കി. തന്‍റെ തീരുമാനം ഭരണഘടനയ്ക്കും കോടതിക്കും ലോക്പാലിനും ഒരു തരത്തിലും വിരുദ്ധമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് എത്തി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ച് വിധി പുറപ്പെടുവിച്ചത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും വ്യക്തമാക്കിയ കോടതി കേസിലെ ഭരണഘടനമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും അറിയിച്ചു.

karnataka

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയതോടെ വിമതര്‍ക്ക് വിപ്പ് ബാധകമാണോയെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്ക് സാധിക്കില്ലെന്ന് പറഞ്ഞെങ്കില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വിപ്പിനെ അത് ബാധിക്കുമോ എന്നകാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് കാണിച്ച് വിമതര്‍ ഉള്‍പ്പടേയുള്ള മുഴുവന്‍ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും ഇതിനോടകം വിപ്പ് നല്‍കിയിട്ടുണ്ട്.

നാളത്തെ കാര്യം മാറ്റിനിര്‍ത്തിയാലും എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഭരണപക്ഷം അഭിപ്രായപ്പെടുന്നത്. നിയമസഭസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ചു എന്ന് കാട്ടി 9 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ ശുപാര്‍ശ ഇപ്പോള്‍ തന്നെ സ്പീക്കറുടെ മുന്നിലുണ്ട്. മൂന്ന് വിമതര്‍ക്കെതിരെ ജെഡിഎസും നേരത്തെ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+