കര്‍ണാടക എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി;ചരിത്രമെഴുതി രഞ്ജന്‍
ബെംഗളൂരു: ഈ വര്‍ഷത്തെ കര്‍ണാടക എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ മുഴുവന്‍ മാര്‍ക്കും നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ശിവമോഗ ജില്ലയിലെ ഭദ്രാവതി പൂര്‍ണ്ണ പ്രഗ്ന സ്‌കൂളിലെ എസ് രഞ്ജന്‍. 625 ല്‍ 625 മാര്‍ക്കും നേടിയാണ് രഞ്ജന്‍ ഒന്നാം റാങ്ക് നേടിയത്. കര്‍ണാടകയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിജയം. ഭദ്രാവതിയില്‍ ടൈല്‍സ് തൊഴിലാളിയാണ് രഞ്ജന്റെ അച്ഛന്‍. പഠനത്തില്‍ ചെറുപ്പത്തില്‍ തന്നെ മികവു പുലര്‍ത്തിയിരുന്ന രഞ്ജന്‍ മുഴുവന്‍ സമയവും പഠിക്കുന്ന സ്വഭാവമുണ്ടായിരുന്നില്ല.
ട്യൂഷനും പോയിരുന്നില്ല. ദിവസവും ആറു മണിക്കൂര്‍ മാത്രമാണ് പഠനത്തിനു സമയം കണ്ടെത്തിയിരുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രോത്സാഹനവും തന്റെ വിജയത്തിനു പിന്നിലുണ്ടെന്നു രഞ്ജന്‍ പറയുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂളുകള്‍ മുന്‍ഗണന നല്‍കണമെന്നാണ് രഞ്ജന്റെ അഭിപ്രായം. ഇത് കുട്ടികളുടെ പഠനത്തിലുളള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

ക്രിക്കറ്റ് കളിക്കാര്‍ എങ്ങനെ കളികളെ എങ്ങനെ ആസൂത്രണം ചെയ്യുന്നുവോ അങ്ങനെയാണ് താന്‍ പഠനത്തെ സമീപിച്ചിരുന്നതെന്നാണ് കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായ രഞ്ജന്‍ പറയുന്നത്. റാങ്ക് കിട്ടിയ വിവരം
അറിയുമ്പോള്‍ ഐ പി എല്‍ ക്രിക്കറ്റ് മത്സരത്തെ കുറിച്ചു സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു രഞ്ജന്‍. പ്ല്‌സ് ടു വിനു ശേഷം മെഡിസിനു ചേരാനാണ് രഞ്ജന്റെ ആഗ്രഹം.
രഞ്ജന്റെ വിജയം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ അഭിനന്ദനങ്ങളറിയിക്കുന്നുണ്ടെന്ന് രഞ്ജന്‍ പറഞ്ഞു. നഗരത്തിലെ പേരുകേട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ്
രഞ്ജന്‍ ഈ വിജയം കരസ്ഥമാക്കിയത്. ബെംഗളൂരുവിലെ സ്‌കൂളുകളാണ് സാധാരണ എസ് എസ് എല്‍ സി പരീക്ഷയുടെ ആദ്യ റാങ്കുകളെല്ലാം കരസ്ഥമാക്കാറ്. കര്‍ണാടക എസ് എസ് എല്‍ സി പരീക്ഷയില്‍ 79.16 ശതമാനമാണ് വിജയം.












Click it and Unblock the Notifications