കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

120 അടിയുള്ള വിവേകാനന്ദ പ്രതിമ നിര്‍മിക്കുന്നു; 'പറ്റിയ സമയ'മെന്ന് കോണ്‍ഗ്രസ്, കര്‍ണാടകയില്‍ വിവാദം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: വിവേകാനാന്ദ പ്രതിമ സ്ഥാപിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കം വിവാദമാകുന്നു. മുത്യാലയ മദുവി വെള്ളച്ചാട്ടത്തിന് അടുത്ത് 120 അടിയുള്ള പ്രതിമ നിര്‍മിക്കാനാണ് പദ്ധതി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടവെയാണ് യെഡിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനം.

കോടികള്‍ ചെലവ് വരുന്ന പദ്ധതിയാണിത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. ജനങ്ങള്‍ പ്രതിസന്ധി നേരിടുന്ന വേളയില്‍ പ്രതിമ നിര്‍മിക്കുകയല്ല വേണ്ടതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

സര്‍ദാര്‍ പട്ടേല്‍ പ്രതിമ പോലെ

സര്‍ദാര്‍ പട്ടേല്‍ പ്രതിമ പോലെ

ഗുജറാത്തില്‍ നിര്‍മിച്ച സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ മാതൃകയില്‍ വിവേകാനന്ദ പ്രതിമ കര്‍ണാടകയില്‍ നിര്‍മിക്കുമെന്നാണ് ഭവന മന്ത്രി വി സോമണ്ണയുടെ പ്രഖ്യാപനം. മൂന്ന് ഏക്കറിലാകും പ്രതിമ നിര്‍മിക്കുക എന്നും അദ്ദേഹം പറഞ്ഞു. മതിയായ സ്ഥലം സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും

700 ഏക്കര്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 1200 ഏക്കര്‍ കൂടി ലഭിക്കുകയും ചെയ്യും. മൂന്ന് ഏക്കറിലാണ് പ്രതിമ നിര്‍മിക്കുക. ചുറ്റും സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യും. ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമ പോലെ കര്‍ണാടകയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന പദ്ധതിയാണിതെന്നും മന്ത്രി സോമണ്ണ പറഞ്ഞു.

ചെലവ് എത്രയാകും

ചെലവ് എത്രയാകും

പ്രതിമ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചെലവ് എത്രയാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത് സര്‍ക്കാരിന്റെ പണമല്ലെന്നും ഹൗസിങ് ബോര്‍ഡിന്റെ പണമാണെന്നും മന്ത്രി അവകാശപ്പെട്ടു.

സര്‍ക്കാര്‍ പരാജയപ്പെട്ടു

സര്‍ക്കാര്‍ പരാജയപ്പെട്ടു

സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ ഡികെ ശിവകുമാര്‍ രംഗത്തുവന്നു. സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമ നിര്‍മിക്കേണ്ട സമയമല്ലിത്. ജനങ്ങളുടെ പ്രതിസന്ധി തീര്‍ക്കേണ്ട സമയമാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

ഒരു രൂപ പോലും നല്‍കിയിട്ടില്ല

ഒരു രൂപ പോലും നല്‍കിയിട്ടില്ല

തൊഴിലാളികളും കുടിയേറ്റക്കാരും കര്‍ഷകരും വളരെ പ്രതിസന്ധിയിലാണ്. മറ്റു മേഖലകളും പ്രതിസന്ധി നേരിടുന്നു. ബാങ്കുകളുടേയോ കര്‍ഷകരുടെയോ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ തയ്യാറായിട്ടില്ല. കര്‍ഷകര്‍ക്ക് ഒരു രൂപ പോലും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി.

എല്ലാം ശാന്തമാകട്ടെ...

എല്ലാം ശാന്തമാകട്ടെ...

ഇപ്പോള്‍ പ്രതിമ നിര്‍മാണവുമായി രംഗത്തുവന്നാല്‍ ജനങ്ങള്‍ പരിഹസിക്കും. എല്ലാം ശാന്തമായിട്ട് ഇത്തരം കാര്യങ്ങള്‍ നോക്കാം. സര്‍ക്കാരിന് മതിയായ ഫണ്ട് ലഭിച്ച ശേഷം പ്രതിമ നിര്‍മാണം ആകാം. ഇപ്പോള്‍ അതിനുള്ള സമയല്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. നേരത്തെ തന്റെ മണ്ഡലമായ കനക്പുരയില്‍ 100 അടിയുള്ള യേശു പ്രതിമ നിര്‍മിക്കാനുള്ള ഡികെയുടെ നീക്കത്തിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു.

കോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കുംകോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കും

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

ചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലുംചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലും

English summary
Karnataka to build Vivekananda statue near Bengaluru; Congress response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X