കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയലഹളയില്‍ കര്‍ണാടകം മുന്നില്‍

Google Oneindia Malayalam News

karnataka
ബാംഗ്ലൂര്‍: കര്‍ണാടകം ശാന്തമായ സംസ്ഥാനമാണ് എന്നാരെങ്കിലും പറഞ്ഞാല്‍ ഇനി രണ്ടു വട്ടം ചിന്തിക്കേണ്ടി വരും തലകുലുക്കി സമ്മതിക്കാന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ ലഹളകള്‍ നടക്കുന്നത് കര്‍ണാടകത്തിലാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കര്‍ണാടകത്തിന്റെ മാറിയ മുഖം കാണപ്പെടുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് നടന്നത് 222 വര്‍ഗീയ സംഘര്‍ഷങ്ങളാണ്. തെക്കേ ഇന്ത്യയില്‍ ഒന്നാമതും രാജ്യത്ത് നാലാമതുമാണ് വര്‍ഗീയ ലഹളകളുടെ കാര്യത്തില്‍ കര്‍ണാടക. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് പട്ടികയില്‍ കര്‍ണാടകയ്ക്ക് മുന്നിലുള്ള സംസ്ഥാനങ്ങള്‍. കര്‍ണാടകയ്ക്ക് പിന്നില്‍ അഞ്ചാമതായാണ് കേരളത്തിന്റെ നില.

രാജ്യത്താകമാനം 2120 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നതായാണാ കണക്കുകള്‍. 2010 ജനുവരി മുതല്‍ മാര്‍ച്ച് 2013 വരെയുള്ള കണക്കുകളാണിത്. ഉത്തര്‍പ്രദേശില്‍ 347, മഹാരാഷ്ട്ര 326, മധ്യപ്രദേശ് 299 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ കണക്കുകള്‍.

കേരളം 126, ആന്ധ്രാപ്രദേശ് 114, തമിഴ്‌നാട് 86 എന്നിങ്ങനെയാണ് കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങളുടെ കണക്ക്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗോധ്ര കലാപത്തിന് കുപ്രശസ്തി നേടിയ ഗുജറാത്തിനെക്കുറിച്ച് പട്ടികയില്‍ പരാമര്‍ശമില്ല.

English summary
Karnataka tops south in communal clashes, Kerala 5th in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X