Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ മഴ; എന്‍എച്ച് 766യിലൂടെ വാഹനം കടത്തി വിടുന്നില്ല! കേരളത്തിലേക്കുള്ള വണ്ടികളും മുടങ്ങി!

ബെംഗളൂരു: കര്‍ണ്ണാടകയിലും ഇന്ന് ഉച്ച മുതല്‍ കനത്ത മഴ. മംഗളൂരുവില്‍ ഇന്ന് ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. പേമാരിയില്‍ മൈസൂരുവിലേയും മംഗളൂരുവിലേയും നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിരിക്കുന്നത്. തീരദേശ കര്‍ണ്ണാടകയിലും മഴ ശക്തമായി തുടരുകയാണ്.

അതേസമയം മഴയെ തുടര്‍ന്ന് എന്‍എച്ച് 766 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിക്കുകയാണ്. ഇത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. തമിഴ് നാടിനേയും കര്‍ണ്ണാടകയേയും ബന്ധിപ്പിക്കുന്ന ദേശിയ പാതയാണ് ഇത്.മൈസൂരിനും നഞ്ചൻഗുഡനുമിടയിൽ റോഡിൽ വലിയ വെള്ളക്കെട്ടുണ്ടായി. അ‍ഞ്ചടി ഉയരത്തിൽ റോഡിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ വെള്ളത്തിനടിയിലായി. തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

rain-bangalore

കൂടാതെ മഴപെയ്യുന്ന മറ്റു പല പ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായിട്ടുണ്ട്.അതേസമയം കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് കനത്ത മഴ. വടക്കന്‍ കര്‍ണാടകയെ മഴ ബാധിച്ചിട്ടില്ല. സുള്ള്യ, മൈസൂരു പോലുള്ള മോഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. കേരളത്തിൽ പെയ്യുന്ന മഴയുടെ തുടര്‍ച്ചയാണ് ഇത്.

കനത്ത മഴയിൽ വയനാട്ടിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പലയിടത്തും ഉരുൾപൊട്ടലുമുണ്ടായി. മണ്ണിടിഞ്ഞതിനെത്തുടർന്ന് വയനാട് - കോഴിക്കോട് പാതയിലെ താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+