കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യം ജയിച്ചു; കര്‍ണാടകയ്ക്ക് അഭിനന്ദനങ്ങള്‍, പ്രാദേശിക മുന്നണിയുടെ വിജയമെന്ന് മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ വിശ്വാസ വോട്ട് തേടാതെ രാജിവച്ചതോടെ ദേശീയ തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. ആദ്യം പ്രതികരിച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയാണ്.

Mamata

ജനാധിപത്യത്തിന്റെ വിജയമാണിതെന്നാണ് മമത പറഞ്ഞത്. കര്‍ണാടകയ്ക്ക് അഭിനന്ദനങ്ങള്‍ ചൊരിയുന്നു. ദേവഗൗഡ, കുമാരസ്വാമി, കോണ്‍ഗ്രസ് തുടങ്ങി ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞാണ് മമത അഭിനന്ദിച്ചത്. പ്രാദേശിക മുന്നണിയുടെ വിജയമാണിതെന്നും മമത പറഞ്ഞു.

കര്‍ണാടകയിലെ ബിജെപിയുടെ കളികള്‍ ഒരുതരത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ചുവെന്ന് പറയാം. എല്ലാവരും ഒറ്റകെട്ടായിട്ടാണ് ബിജെപിയുടെ അധികാരം പിടിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത്. അവസാന പ്രസംഗം വളരെ വികാരഭരിതമായിട്ടാണ് യെദ്യൂരപ്പ അവസാനിപ്പിച്ചത്. രാജി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം നിര്‍ത്തിയത്.

ഉടനെ കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഡികെ ശിവകുമാറും കുമാരസ്വാമിയും സിദ്ധരാമയ്യയും കൈപിടിച്ചു. എംഎല്‍എമാര്‍ പരസ്പരം ആശ്ലേഷിച്ചു.

വിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി സമ്മേളിച്ച നിയമസഭാ യോഗത്തില്‍ യെദ്യൂരപ്പ പ്രസംഗിക്കുകയായിരുന്നു. വിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പ്രസംഗം തുടങ്ങിയ യെദ്യൂരപ്പയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

Recommended Video

cmsvideo
Karnataka Floor Test: Yeddyurappa Resigned

എന്നാല്‍ ഇതെല്ലാം അവഗണിച്ച് യെദ്യൂരപ്പ തന്റെ പ്രസംഗം തുടര്‍ന്നു. ഭൂരപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ യെദ്യൂരപ്പ രാജിവയ്ക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

English summary
Karnataka trust vote: Mamata Banerjee tweets congartulations to HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X