കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍; ദേശീയ ഗാനത്തെയും അപമാനിച്ചു; അധികാരത്തിന് എന്തും ചെയ്യുന്നവര്‍

Google Oneindia Malayalam News

ദില്ലി: വിശ്വാസ പ്രമേയം അവതരിപ്പിക്കാതെ രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ ഇറങ്ങിപ്പോയത് ദേശീയ ഗാനത്തിനിടെയാണ്. മുഖ്യമന്ത്രി മാത്രമല്ല, സ്പീക്കര്‍ കെജി ബൊപ്പയ്യയും ബിജെപി അംഗങ്ങളുമെല്ലാം ഇറങ്ങിപ്പോയത് ഇതേ വേളയില്‍ തന്നെ. ദേശീയ ഗാനത്തെ പോലും അപമാനിക്കുകയാണ് യെദ്യൂരപ്പയും സ്പീക്കറും ബിജെപിയും ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് ആര്‍എസ്എസും ബിജെപിയും. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഐക്യത്തോടെ നിലയുറപ്പിച്ചതില്‍ അഭിമാനം തോന്നുന്നു. ഈ ഐക്യം ഭാവിയിലും തുടരുമെന്ന് രാഹുല്‍ പറഞ്ഞു.

Rahul

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. കര്‍ണാടകയില്‍ എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ പ്രധാനമന്ത്രി നേരിട്ട് അംഗീകാരം കൊടുത്തത് എല്ലാവരും കണ്ടുകഴിഞ്ഞു. അദ്ദേഹം അഴിമതിക്കാരനാണെന്ന് തെളിച്ചിരിക്കുന്നു.

രാജ്യത്തെ വ്യവസ്ഥാപിത സ്ഥാപനങ്ങളെ മോദിയും അമിത് ഷായും ആര്‍എസ്എസും ബഹുമാനിക്കുമെന്ന് തോന്നുന്നില്ല. കര്‍ണാടകയിലെ ജനങ്ങളുടെ വിധിയെ അനാദരിക്കുകയാണ് അവര്‍ ചെയ്തത്. കര്‍ണാടകയില്‍ മാത്രമല്ല, ഗോവയിലും മണിപ്പൂരിലും മേഘാലയയിലും അത് കണ്ടു. കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അഹങ്കാരത്തിന് പരിധിയിട്ടിരിക്കുന്നു. ഇതില്‍ നിന്ന് ആര്‍എസ്എസ് പാഠം പഠിക്കണം.

Recommended Video

cmsvideo
ഭരണം പിടിക്കാൻ എന്ത് വൃത്തികെട്ട കളിക്കും ബിജെപി തയ്യാറെന്ന് യശ്വന്ത് സിൻഹ

പ്രധാനമന്ത്രിയുടെ അഴിമതിക്കെതിരായ പോരാട്ടം കള്ളമാണെന്നാണ് കര്‍ണാടകയിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. പ്രധാനമന്ത്രി അഴിമതിക്കാരനാണ്. രാജ്യത്തെ ജനങ്ങളേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. ബിജെപിയില്‍ നിന്ന് ഞങ്ങള്‍ രാജ്യത്തെ രക്ഷിക്കും. ഞങ്ങള്‍ കര്‍ണാടകയിലെ ജനങ്ങളെ രക്ഷിച്ചു. എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഗവര്‍ണര്‍ക്ക് ഇതില്‍ വ്യക്തമായ നിലപാടില്ല. പ്രധാനമന്ത്രിയും ആര്‍എസ്എസുമാണ് നിയന്ത്രിക്കുന്നത്. ഗവര്‍ണര്‍ രാജിവച്ചാല്‍ അടുത്ത വ്യക്തി വരും. അദ്ദേഹവും ഇതുതന്നെ ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

English summary
Karnataka trust vote: Rahul Gandhi's press conference,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X