കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ എന്തും സംഭവിക്കാം!! സഭയ്ക്ക് പുറത്ത് 2000 പോലീസുകാര്‍; മൈസൂരുവില്‍ നിരോധനാജ്ഞ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയം പ്രവചനാതീതമായി നില്‍ക്കവെ സുരക്ഷ ശക്തമാക്കുന്നു. രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന തലസ്ഥാനത്തെ വിധാന്‍ സൗധയ്ക്ക് പുറത്ത് 2000 പോലീസുകാരെ വിന്യസിച്ചു. മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.

വിധാന്‍ സഭക്ക് അകത്ത് 200 മാര്‍ഷലുകളാണുള്ളത്. സഭയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയാന്‍ ഇവര്‍ ഇടപെടും. പുറത്തുള്ള പോലീസുകാര്‍ക്ക് സഭയ്ക്കുള്ളില്‍ കയറുന്നതിന് വിലക്കുണ്ട്. സംസ്ഥാനത്തെ ഉന്നത പോലീസ് ഓഫീസര്‍മാര്‍ വിധാന്‍ സൗധയ്ക്ക് പുറത്ത്ക്യാംപ് ചെയ്യുന്നുണ്ട്.

684041

വിധാന്‍ സഭയിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും കയറാന്‍ സാധിക്കില്ല. ഉദ്യോഗസ്ഥരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കയറ്റിവിടുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മൈസൂരു ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് നിരോധനാജ്ഞ. പദവിയൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിച്ച ചാമുണ്ഡേശ്വരി മണ്ഡലത്തിലും നിരോധനാജ്ഞയുണ്ട്.

Recommended Video

cmsvideo
ഭരണം പിടിക്കാൻ എന്ത് വൃത്തികെട്ട കളിക്കും ബിജെപി തയ്യാറെന്ന് യശ്വന്ത് സിൻഹ

ജില്ലാ കളക്ടര്‍ അഹിറാം ശങ്കറാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ചാമുണ്ഡേശ്വരി, വരുണ, ടി നര്‍സിപുര്‍, പെരിയപട്‌ന, നഞ്ചന്‍ഗുഡ്, എച്ച്ഡി കോട്ടെ, ഹുന്‍സൂര്‍, കെആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

English summary
Karnataka trust vote: Karnataka's Vidhana Soudha turns into fortress; Section 144 in place, top cops guard perimeters, Section 144 imposed in Mysuru district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X