കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിട്ടിയ വേളയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്; മോദിയെ കളിയാക്കി സിദ്ധരാമയ്യ!! ഇനിയെങ്കിലും നിര്‍ത്താന്‍ പറ

Google Oneindia Malayalam News

ബെംഗളൂരു: പ്രതിപക്ഷ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ നോക്കിയ ബിജെപിയുടെ കളികള്‍ പുറത്തുവിട്ട കോണ്‍ഗ്രസ് കിട്ടിയ വേളയില്‍ ബിജെപിക്കെതിരെ ആഞ്ഞടിക്കുന്നു. മൂന്ന് ടെലിഫോണ്‍ സംഭാഷണങ്ങളാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ബിജെപി നേതാക്കളുടെ സംഭാഷണങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

Siddaramaiah

ഈ സംഭാഷണങ്ങള്‍ തള്ളിക്കളയാന്‍ ബിജെപി നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഏറെ നേരം കാണാതായ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ ഹോട്ടലില്‍ വച്ച് കണ്ടെത്തി. ഇവരെ സഭയില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. എല്ലാ അടവുകളും പിഴച്ച അവസ്ഥയിലാണ് ബിജെപിയുള്ളത്.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കുന്ന നീക്കത്തില്‍ നിന്ന് കര്‍ണാടകയിലെ ബിജെപിയെയും യെദ്യൂരപ്പയെയും പിന്തിരിപ്പിക്കാന്‍ മോദിക്ക് സാധിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദിക്ക് ഇതിനുള്ള ധാര്‍മിക ശക്തിയില്ല. രാജ്യത്തെ അഴിമതിയെ കുറിച്ച് പഠിപ്പിക്കാന്‍ മോദി ഇനി ശ്രമിക്കരുത്. കര്‍ണാടകയിലെ ജനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്ത് സുസ്ഥിരമായ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കുമോ എന്നും സിദ്ധരാമയ്യ ചോദിച്ചു.

Recommended Video

cmsvideo
യെഡ്യൂരപ്പക്കെതിരേയും തെളിവ് പുറത്ത് വിട്ട് കോണ്‍ഗ്രസ്സ്‌

അതേസമയം, ഉച്ചഭക്ഷണത്തിന് ശേഷം കര്‍ണാടക നിയമസഭാ നടപടികള്‍ വീണ്ടും ആരംഭിച്ചു. യെദ്യൂരപ്പയുമായി കേന്ദ്രനേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറിച്ചാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ആര്‍എസ്എസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കേവലം രണ്ട് അംഗങ്ങളുടെ മാത്രം പിന്തുണ മതിയെന്നാണ് ബിജെപി പറയുന്നത്. അമിത് ഷായും യെദ്യൂരപ്പയും ഫോണില്‍ സംസാരിച്ചു.

English summary
Karnataka trust vote: Will Modi, who lectures whole nation on corruption, advice Yeddyurappa to give up horse-trading, asks Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X