കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകത്തിന്റെ നടപടി മൗലികാവകാശത്തിന്റെ ലംഘനം; കേരളം സുപ്രീം കോടതിയില്‍

  • By Anupama
Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച ജില്ലയാണ് കാസര്‍ഗോഡ്. കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് മംഗ്ളൂരു അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. രോഗികളെ പോലും കടത്തിവിടില്ലയെന്ന നിലപാടിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍, ഇത്തരത്തില്‍ ചികിത്സ കിട്ടാതെ നിരവധി പേരാണ് മരണപ്പെട്ടത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

മംഗലാപുരത്തേക്ക് രോഗികളെ പോലും കടത്തി വിടാത്ത കര്‍ണ്ണാടകത്തിന്റെ നടപടി മൗലീകാവകാശത്തിന്റെ ലംഘനമാണെന്ന് കേരളം സുപ്രീംകോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാവുന്നില്ലെന്ന് കേരളം കുറ്റപ്പെടുത്തി. കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ എതില്‍ സത്യവാങ് മൂലം നല്‍കി.

sc

അതിര്‍ത്തി തുറന്ന് കൊടുത്ത് ഗതാഗതം അനുവദിച്ചാല്‍ കൊറോണ വൈറസ് രോഗം പടരുമെന്നായിരുന്നു കര്‍ണ്ണാടക അപ്പീലില്‍ പരാമര്‍ശിച്ചത്. ആദ്യം അതിര്‍ത്തി തുറന്ന നല്‍കാമെന്ന് കര്‍ണ്ണാടക തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയും സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

നേരത്തെ കാസര്‍ഗോഡ് മംഗ്‌ളൂരു ദേശിയ പാത തുറന്ന് കൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നുമില്ല. പകരം വിഷയത്തില്‍ കേരള, കര്‍ണ്ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേയും ഗതാഗത മന്ത്രാലയത്തിന്റേയും സെക്രട്ടറിമാരും ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

എന്നാല്‍ കാസര്‍ഗോഡ് മംഗ്ളൂരു അതിര്‍ത്തി തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്നായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞത്. അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതികളെ കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാസര്‍ഗോഡും സമീപ പ്രദേശങ്ങളിലുമുള്ള കൊറോണ വ്യാപനം ഭയപ്പെടുത്തുന്നതാണെന്നും ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനംകൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനം

Recommended Video

cmsvideo
അതിര്‍ത്തി അടച്ച കര്‍ണാടകയെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍

കേരള കര്‍ണ്ണാടക അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.
വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

English summary
Karnataka Violates The Fundamenta Rights; Kerala In Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X