കർണാടക നിയമസഭ തിരഞ്ഞെടുപ്പ്; മാറ്റിവെച്ച ജയാനഗറിലെ തിരഞ്ഞെടുപ്പ് ജൂൺ 11ന്!

  • Written By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: ബിജെപി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ബെംഗളൂരുവിലെ ജയാനഗർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജൂൺ 11ന് നടക്കും. ജൂൺ 16ന് വിധി അറിയും. കർണാടകയിലെ 224 നിയോജകമണ്ഡലത്തിൽ 222 നിയോജക മണ്ഡലത്തിലും മെയ് 12ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബെംഗറുവിലെ ജയനഗറിലെയും ആർആർ നഗറിലുമായിരുന്നു തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

ജയനഗറിൽ രണ്ട് തവണ എംഎൽഎയായ വ്യക്തിയാണ് ബിഎൻ വിജയകുമാർ. മെയ് നാലിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാർഡിയാക് അറസ്റ്റ് വന്ന് അദ്ദേഹം മരിക്കുകയായിരുന്നു. അറുപത് വയസ്സുള്ള അദ്ദേഹം പട്ടാഭിരാമ നഗറിൽ എല്ലാ വീടുകളിലും കയറി ഇറങ്ങി പ്രചരണം നടത്തുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

Karnataka election

ബെംഗളൂരുവിലെ 28 സീറ്റിൽ 26 സീറ്റിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എട്ട് സീറ്റിൽ മാത്രമാണ് ബിജെപി വിജയിച്ചത്. രാജരാജേശ്വരി നഗറിലെ ഒരു ഫ്ലാറ്റിൽ വെച്ച് 9000തോളം വ്യാജ തിരഞ്ഞെടുപ്പ് കാർഡ് പിടിച്ചെടുത്തതിനെ തുടർന്ന് ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. മെയ് 28നാണ് ആർആർ നഗറിൽ തിരഞ്ഞെടുപ്പ് നടക്കുക.

ഈ രണ്ട് സീറ്റിലും ബിജെപി വിജയിക്കുകയാണെങ്കിൽ പോലും 113 സീറ്റുകൾ മാത്രമേ ബിജെപിക്ക് ലഭിക്കുകയുള്ളൂ. ഇപ്പോൾ 222 സീറ്റിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 112 സീറ്റാണ് ബിജെപിക്കുള്ളത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
The polling in Bengaluru's Jayanagar Assembly constituency, which was supposed to be held on May 12 but got cancelled due the death of BJP candidate B N Vijaykumar, would now be held on June 11. The counting of votes has been scheduled for June 16.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X