ബെംഗളൂരുവില്‍ വെള്ളപ്പൊക്കത്തിന് സാധ്യത: മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേത്
ബെംഗളൂരു: ബെംഗളൂരുവില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് കര്‍ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മോണിട്ടറിംഗ് സെന്റര്‍ ഞായറാഴ്ച വ്യക്തമാക്കിയിട്ടുള്ളത്. നഗരത്തിലെ എട്ട് താഴ്ന്ന പ്രദേശങ്ങലില്‍ അഞ്ചിടങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
രാജരാജേശ്വരി നഗര്‍ സോണ്‍, സൗത്ത് സോണ്‍, ഈസ്റ്റ് സോണ്‍, മഹാദേവപുര സോണ്‍, ബൊമ്മനഹള്ളി സോണ്‍ എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ ഐടിആ ലേഔട്ടില്‍ ശക്തമായ മഴയെത്തുടര്‍ന്ന് 25കാരന്‍ കൊല്ലപ്പെടുകയും ഇതേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീടിന്റെ ചുവര് തകര്‍ന്നുവീണാണ് നിര്‍മാണ തൊഴിലാളിയായ യുവാവ് മരിച്ചത്.

മഴയെത്തുടര്‍ന്ന് നഗരത്തിലെ സര്‍ജാപൂര്‍ റോഡ്, ഹൊസൂര്‍ റോഡ്, മൈസൂരു റോഡ്, ബെല്ലാരി റോഡ് എന്നിവിടങ്ങളില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു. ജൂണ്‍ മൂന്ന് മുതല്‍ 9 വരെ എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മണിക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 26 ജില്ലകളിലും ഭേദപ്പെട്ട മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിട്ടുള്ളത്. മഴയെത്തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബെല്‍ഗാവിയിലെ പൂനെ- ബെംഗളൂരു ഹൈവേയില്‍ നിന്ന് ഇമ്രാന്‍ നദാഫ് എന്ന യുവാവ് ഒഴുകിപ്പോയിരുന്നു.












Click it and Unblock the Notifications