• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുന്നു? ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ദേവഗൗഡ

  • By

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും പൊട്ടിത്തറി. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി സഖ്യസര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്ന സൂചന നല്‍കി ദള്‍ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ സഖ്യത്തില്‍ വീണ്ടും കല്ലുകടി ഉടലെടുത്തിരുന്നു. പരാജയത്തില്‍ സഖ്യകക്ഷികള്‍ പരസ്പരം ചളി വാരിയെറിയാന്‍ തുടങ്ങിയത് സഖ്യസര്‍ക്കാരില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍

ഇതിനിടെ സഖ്യം തുടരേണ്ടതില്ലെന്ന വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ ഹൈക്കമാന്‍റിനെ സന്ദര്‍ശിച്ചതോടെ സര്‍ക്കാരിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഉടന്‍ തന്നെ കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയാാണ് എച്ച്ഡി ദേവഗൗഡ നല്‍കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 കോണ്‍ഗ്രസ് സമ്മര്‍ദ്ദം

കോണ്‍ഗ്രസ് സമ്മര്‍ദ്ദം

ബിജെപിയെ ഏത് വിധേനയും പുറത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ അവസാന നിമിഷം കോണ്‍ഗ്രസ് തങ്ങള്‍ക്ക് മേല്‍ സഖ്യത്തിനായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ദേവഗൗഡ പറഞ്ഞത്. സഖ്യത്തിന് തനിക്ക് യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും തന്നോട് സഖ്യത്തിനായി അപേക്ഷിച്ചു. സഖ്യം വേണമെന്നും എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നും ഗുലാം നബി ആസാദ് തന്‍റെ കൈ പിടിച്ച് പറഞ്ഞെന്നും ദേവഗൗഡ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു.

 സഖ്യസര്‍ക്കാര്‍ താഴെ വീഴും?

സഖ്യസര്‍ക്കാര്‍ താഴെ വീഴും?

അതിന് പിന്നാലെയാണ് സഖ്യം താഴെ വീഴുമെന്ന സൂചന നല്‍കി ദേവഗൗഡ രംഗത്തെത്തിയത്.

ഉടന്‍ തന്നെ വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ടെന്ന് ദേവഗൗഡ കന്നഡ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പില്ലെന്നും സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്നുമാണ് ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞത്.

 സഖ്യത്തില്‍ കല്ലുകടി

സഖ്യത്തില്‍ കല്ലുകടി

മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ ദില്ലിയില്‍ ഹൈക്കമാന്‍റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദേവഗൗഡയും പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നതിന് പിന്നില്‍ ദളുമായുള്ള സഖ്യമാണെന്നായിരുന്നു സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞത്.

 രാഹുല്‍ ഗാന്ധിയോട്

രാഹുല്‍ ഗാന്ധിയോട്

ബന്ധ ശത്രുക്കളായ ദളുമായി കൈകോര്‍ത്തതില്‍ ഇരുപാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ ഇപ്പോഴും അതൃപ്തിയിലാണ്. മൈസൂര്-കൊടക്, ചിക്കബെല്ലാപൂര്‍ തുടങ്ങിയ മേഖലകളില്‍ കോണ്‍ഗ്രസിന്‍റെ പതനത്തിന് കാരണം ദള്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപിക്ക് വോട്ട് മറിച്ചതാണെന്നും സിദ്ധരാമയ്യ ഹൈക്കമാന്‍റിനെ ധരിപ്പിച്ചിരുന്നു. ഇനിയും സഖ്യം തുടരുന്നത് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും സിദ്ധരാമയ്യ ദേശീയ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 അഭ്യൂഹം ശക്തം

അഭ്യൂഹം ശക്തം

ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയാണ് സഖ്യസര്‍ക്കാരില്‍ ഉടലെടുത്തിരിക്കുന്നത്. പരാജയത്തില്‍ പരസ്പരം പഴിചാരി ഇരുകക്ഷികളിലേയും മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയതോടെ സഖ്യസര്‍ക്കാര്‍ നിലംപതിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ദേവഗൗഡയുടെ പ്രതികരണം അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്.

 പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

സഖ്യസര്‍ക്കാര്‍ എന്ന വേദനയാണ് താന്‍ അനുഭവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പൊതുവേദിയില്‍ വെച്ച് തുറന്ന് പറഞ്ഞിരുന്നു. അതേസമയം സഖ്യത്തിലെ ഭിന്നതകളില്‍ പ്രതീക്ഷയിലാണ് ബിജെപി. ഏത് നിമിഷവും സര്‍ക്കാര്‍ നിലംപതിക്കാന്‍ സാധ്യത ഉണ്ടെന്നും വീണ്ടും കര്‍ണാടകത്തില്‍ ഭരണം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്

4 ടിഡിപി എംപിമാര്‍ ബിജെപിയിലേക്ക്!! അമിത് ഷാ ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

English summary
Karnataka will face election soon, hints HD Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X