കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരസംക്രാന്തി കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറും! വെളിപ്പെടുത്തി ബിജെപി നേതാക്കള്‍

  • By Aami Madhu
Google Oneindia Malayalam News

കര്‍ണാടകത്തില്‍ ബിജെപിയുടെ കുതിരക്കച്ചവടം ഏറെ കുറേ വിജയം കണ്ടെന്ന സൂചന നല്‍കിയ ബിജെപി നേതാക്കള്‍ രംഗത്തെ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് നടപ്പാക്കുന്നുണ്ടെന്നും മൂന്ന് എംഎല്‍എമാര്‍ ബിജെപി ദേശീയ നേതൃത്വവുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തുകയാണെന്നും മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ ആരോപിച്ചിരുന്നു. ഇത് ശരിവെച്ചുകൊണ്ട് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറുമെന്ന സൂചനകളാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ കുറിച്ച് നേതാക്കളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുളള ഉദ്ദേശവുമായി നേരത്തേ തന്നെ ബിജെപി ഓപ്പറേഷന്‍ താമര നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ പണവും സ്വാധീനവും ഉപയോഗിച്ച് മറുകണ്ടം ചാടിച്ച് സര്‍ക്കാരിനെ താഴെ വീഴ്ത്തുകയെന്നതായിരുന്നു ബിജെപിയുടെ പദ്ധതി.

മൂന്ന് എംഎല്‍എമാര്‍

മൂന്ന് എംഎല്‍എമാര്‍

ഇത് ശരിവെച്ച് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ചില എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മൂന്ന് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.

മുംബൈയില്‍ ഹോട്ടലില്‍

മുംബൈയില്‍ ഹോട്ടലില്‍

മുംബൈയിലെ ഹോട്ടലില്‍ വെച്ച് ബിജെപി നേതാക്കളുമായി ഈ മൂന്ന് എംഎല്‍എമാരും ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനവും കോടിക്കണക്കിന് രൂപയുമാണ് ഇവര്‍ക്ക് ബിജെപി നേതൃത്വം വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നും ഡികെ ആരോപിച്ചിരുന്നു.

പൊതുതിരഞ്ഞെടുപ്പ്

പൊതുതിരഞ്ഞെടുപ്പ്

പൊഎന്നാല്‍ ബിജെപി നേതാക്കളെ സ്വന്തം പാളയത്തിലേക്ക് എത്തിക്കുന്നതിനപ്പുറം കര്‍ണാടകത്തില്‍ ഒരു തെരഞ്ഞെടുപ്പ് വരെ നടത്താനുള്ള പദ്ധതികള്‍ ബിജെപി മെനയുണ്ടെന്ന് ന്യൂസ് 18 നോട് നേതാക്കള്‍ വെളിപ്പെടുത്തി.പദ്ധതികളെല്ലാം നടക്കുകയാണെങ്കില്‍ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും.

അവസാന തന്ത്രങ്ങള്‍

അവസാന തന്ത്രങ്ങള്‍

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചാല്‍ അത് ബിജെപിയെ പ്രതിസന്ധിയിലാക്കും. കര്‍ണാടകത്തില്‍ നിന്ന് പരമാവധി ലോക്സഭാ സീറ്റുകള്‍ നേടണമെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.ബിജെപി സംസ്ഥാനം ഭരിക്കുന്നുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകുള്ളൂ,നേതാക്കള്‍ പറഞ്ഞു.

ലക്ഷ്യം കോണ്‍ഗ്രസ്

ലക്ഷ്യം കോണ്‍ഗ്രസ്

സംസ്ഥാനത്ത് ഭരണം നഷ്ടമായാല്‍ ജെഡിഎസ് ലോക്സഭയില്‍ തനിച്ച് മത്സരിക്കും. നിലനില്‍പ്പിനായി എന്‍ഡിഎയില്‍ ലയിക്കാനും സാധ്യത ഉണ്ട്. അതേസമയം കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടേണ്ടി വരും. അതിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബിജെപി നേതൃത്വം തന്ത്രങ്ങള്‍ മെനയുന്നത്, നേതാക്കള്‍ പറഞ്ഞു.

10 എംഎല്‍എമാര്‍

10 എംഎല്‍എമാര്‍

മന്ത്രിസഭയില്‍ അതൃത്പതനായ രമേശ് ജാര്‍ഖിഹോളിയെ ഉപയോഗിച്ചാണ് ബിജെപി ഇപ്പോള്‍ ഓപ്പറേഷന്‍ താമരയ്ക്ക് വേഗത കൂട്ടിയത്. കോണ്‍ഗ്രസില്‍ നിന്നുള്ള 10 എംഎല്‍എമാരെ തനിക്കൊപ്പം കൂട്ടാനുള്ള ശ്രമങ്ങളാണ് രമേഷ് നടത്തുന്നത്. എന്നാല്‍ രണ്ട് എംഎല്‍എമാരെ മാത്രമാണ് രമേഷിന് മറുകണ്ടം ചാടിക്കാന്‍ ആയത്.

30 കോടി

30 കോടി

ഗുല്‍ബര്‍ഗ എംഎല്‍എയായ ഉമേഷ് ജാഥവും ബിജെപിയിലേക്ക് പോകാന്‍ തയ്യാറാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. 30 കോടി രൂപയാണ് ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഓഫര്‍ ചെയ്തതെന്നാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നേരത്തേ പറഞ്ഞത്.

യുപിയിലെ നീക്കങ്ങള്‍

യുപിയിലെ നീക്കങ്ങള്‍

ജെഡിഎസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കുകയെന്നത് എളുപ്പമല്ല. അതിനാല്‍ വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ അടവുകള്‍ ഒരുങ്ങുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റവും യുപിയിലെ നിലവലിലെ തിരിച്ചടികളും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

കുമാരസ്വാമിയുടെ മറുപടി

കുമാരസ്വാമിയുടെ മറുപടി

അതിനാലാണ് കര്‍ണാകടത്തില്‍ വീണ്ടും ഓപ്പറേഷന്‍ താമര ബിജെപി പയറ്റുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അതേസമയം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന വാദം മുഖ്യമന്ത്രി കുമാരസ്വാമി തള്ളി. മൂന്ന് മന്ത്രിമാരും തന്നെ അറിയിച്ചാണ് മുംബൈയിലേക്ക് പോയതെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍?

ബിജെപി സര്‍ക്കാര്‍?

കപ്പിനും ചുണ്ടിനുമിടയിലാണ് കര്‍ണാടകയില്‍ ബിജെപിക്ക് അധികാരം നഷ്ടമായത്. നിലവില്‍ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 80എംഎല്‍എമാരും ബിഎസ്പിക്ക് 37 എംഎല്‍എമാരുമുണ്ട്. ബിജെപിക്ക് 104 എംഎല്‍എമാരാണ് ഉള്ളത്. 14 ​എംഎല്‍എമാര്‍ രാജിവെച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയൂ.

English summary
Karnataka Will Have New Govt After Sankranti, Say BJP Leaders; 3 Congress MLAs ‘Whisked Away’ to Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X