ആവശ്യം അതായിരുന്നു.. അത് സംഭവിച്ചു!! ബാഹുബലി രണ്ടാം ഭാഗം കാണാന്‍ കര്‍ണാടക തീരുമാനിച്ചു
ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടത്തി വന്ന പ്രതിഷേധം കര്‍ണാടക സംഘടനകള്‍ പിന്‍വലിച്ചു.
ബെംഗളൂരു: ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടത്തി വന്ന പ്രതിഷേധം കര്‍ണാടക സംഘടനകള്‍ പിന്‍വലിച്ചു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളായ സത്യരാജ് മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് കര്‍ണാടക സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം കര്‍ണാടകയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തിലായിരുന്നു സംഘടനകള്‍.
റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഒരിക്കലും സിനിമയ്ക്ക് എതിരല്ല. പക്ഷേ ഞങ്ങളുടെ സമരം സത്യരാജിന് എതിരായിരുന്നുവെന്നും. സത്യരാജിനെ കൊണ്ട് ക്ഷമ ചോദിക്കുകയായിരുന്നു ഞങ്ങളുടെ സമര ലക്ഷ്യം. അത് സംഭവിച്ചെന്നും കന്നട സംഘടന നേതാവ് വാടല്‍ നാഗരാജ് പറഞ്ഞു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയ്‌ക്കെതിരായി സത്യരാജ് നടത്തി പരാമര്‍ശമാണ് ബാഹുബലി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്നത് സംഘടനകള്‍ തടയാന്‍ തീരുമാനിച്ചത്. സത്യരാജ് മാപ്പ് പറയാതെ പ്രശ്‌നത്തിന് പരിഹാരമില്ലെന്നായിരുന്നു സംഘടനകളുടെ തീരുമാനം.

മാപ്പ് പറഞ്ഞു
താന്‍ ഒരിക്കലും കര്‍ണാടകയ്‌ക്കോ അവിടുത്തെ ജനങ്ങള്‍ക്കോ എതിരല്ല. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിക്കുന്നതായി സത്യരാജ് പറഞ്ഞു.

കാവേരി പ്രശ്‌നം
കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ വെച്ച് തമിഴര്‍ അപമാനിക്കപ്പെട്ടു എന്ന കാരണത്താല്‍ സത്യരാജ് കന്നടകാര്‍ക്ക് നേരെ മോശം വാക്ക് ഉപയോഗിച്ചു എന്ന കാരണത്താലാണ് പ്രശ്‌നം.

കന്നടക്കാരുണ്ട്
ആ ഒമ്പത് വര്‍ഷത്തിന് ശേഷം ബാഹുബലി ഉള്‍പ്പടെ 30ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ആ ചിത്രങ്ങളെല്ലാം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതില്‍ കന്നടയില്‍ നിന്നും സാഹയികളുണ്ടായിരുന്നുവെന്നും സത്യരാജ് വ്യക്തമാക്കി.

മാപ്പ് പറഞ്ഞതോടെ
എന്റെ പ്രവര്‍ത്തിയുടെ പേരില്‍ ആയിരങ്ങളുടെ അധ്വനത്തെ ബാധിക്കരുതെന്ന് സത്യരാജ്. ഇപ്പോള്‍ സത്യരാജിന്റെ മാപ്പ് പറയലിന് ശേഷം സിനിമ പ്രദര്‍ശിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബാഹുബലി ടീം.












Click it and Unblock the Notifications