കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ 24 ന് ശേഷം നടക്കാനിരിക്കുന്ന വലിയ രാഷ്ട്രീയ നാടകങ്ങള്‍ ; പ്രവചനവുമായി കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറാന്‍ സാധ്യത ഉണ്ടെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. മൈസൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ജെഡി​എസ് മത്സരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

 kumarkarn

ജെഡിഎസ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോരാടും. സപ്തംബര്‍ 30 ഓടെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കും. പ്രാദേശിക നേതാക്കള്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും കുമാരസ്വാമി പറഞ്ഞു.

അടിത്തട്ട് മുതല്‍ തന്നെ പാര്‍ട്ടിയെ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയിക്കാനാണ് ജെഡിഎസിന്‍റെ ശ്രമം. ഉപതിരഞ്ഞെടുപ്പ് എല്ലാ പാര്‍ട്ടികളെ സംബന്ധിച്ച് ഒരു ആസിഡ് ടെസ്റ്റാണ്. സര്‍ക്കാരിനും. ഒക്ടോബര്‍ 24 ന് ശേഷം എന്തൊക്കെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കര്‍ണാടകം വേദിയാകുമെന്നത് കാത്തിരുന്ന് കാണാമെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകത്തില്‍ അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 17 മണ്ഡലങ്ങളിലെ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

224 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭരണയകാലയളവ് തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കൂ. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റേയും ശക്തി കേന്ദ്രങ്ങളാണെന്നത് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്.

വട്ടിയൂര്‍ക്കാവ്; ബിജെപിയില്‍ പോര്.. സീറ്റ് വേണമെന്ന് ശ്രീധരന്‍ പിള്ള.. മിണ്ടാതെ നേതൃത്വംവട്ടിയൂര്‍ക്കാവ്; ബിജെപിയില്‍ പോര്.. സീറ്റ് വേണമെന്ന് ശ്രീധരന്‍ പിള്ള.. മിണ്ടാതെ നേതൃത്വം

ചര്‍ച്ചകള്‍ പിസി വിഷ്ണുനാഥിലേക്ക്!! വട്ടിയൂര്‍ക്കാവും അരൂരും എ,ഐ ഗ്രൂപ്പുകള്‍ വെച്ച് മാറുംചര്‍ച്ചകള്‍ പിസി വിഷ്ണുനാഥിലേക്ക്!! വട്ടിയൂര്‍ക്കാവും അരൂരും എ,ഐ ഗ്രൂപ്പുകള്‍ വെച്ച് മാറും

English summary
Karnataka will witness high political drama after by poll says Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X