കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ നേതാവുമായി ഫേസ്ബുക്കില്‍ അടുപ്പം:9.7 ലക്ഷവുമായി യുവതി കടന്നു, പണം നല്‍കിയത് 2 ഘട്ടമായി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഫേസ്ബുക്ക് രാഷ്ട്രീയ നേതാവുമായി ബന്ധം സ്ഥാപിച്ച യുവതി ലക്ഷങ്ങളുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ ഒരു യുവതിയെയും രണ്ട് കൂട്ടാളികളെയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തുു. ജെഡിഎസ് നേതാവില്‍ നിന്ന് 9. 7 ലക്ഷം രൂപയാണ് ഈ സംഘം തട്ടിച്ചത്. സെപ്തംബര്‍ 25ന് ജെഡിഎസ് നേതാവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ എല്‍ ശ്രീനിവാസാണ് ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതി തന്നെ പറ്റിച്ച് 9.7 ലക്ഷം രൂപയുമായി കടന്നുകളഞ്ഞുവെന്നാണ് പരാതി. നാഗര്‍ഭാവി സ്വദേശിയാണ് ഇയാള്‍.

<strong>പമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻ</strong>പമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻ

ജെഡിഎസ് നേതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പി ഹരിണി എന്ന സ്വാതി ഗൗഡയാണ് അറസ്റ്റിലായത്. 25 കാരിക്ക് പുറമേ രവി പെങ്കപ്പ(40), വി പ്രകാശ് (39) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. നോര്‍ത്ത് വെസ്റ്റ് ബെംഗളൂരു സ്വദേശികളാണ് ഇവര്‍. ഇവരിവല്‍ നിന്ന് 4.5 ലക്ഷം രൂപ, ഓട്ടോറിക്ഷ, മൊബൈല്‍ എന്നിവയാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുള്ളത്. ഹരിണിയാണ് കേസിലെ മുഖ്യപ്രതി. രണ്ട് പുരുഷന്മാരുടെ സഹായത്തോടെ രാഷ്ട്രീയ നേതാവില്‍ നിന്ന് പണം തട്ടാന്‍ പദ്ധതിയിട്ടതും ഇവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

<strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!</strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!

facebook7-

ആഗസ്ത് മാസത്തില്‍ ഫേസ്ബുക്ക് വഴി ശ്രീനിവാസുമായി സൗഹൃദം സ്ഥാപിച്ച യുവതി നിരന്തരം നേതാവിന് മെസേജുകള്‍ അയച്ച് ബന്ധം പുതുക്കിക്കൊണ്ടിരുന്നു. രണ്ട് കോടി രൂപ ഉപയോഗിച്ച് ഡാന്‍സ് സ്കൂള്‍ തുടങ്ങണം എന്ന് പറഞ്ഞ യുവതി മൂന്ന് ലക്ഷം രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞ് നേതാവില്‍ നിന്ന് പണം തട്ടുകയായിരുന്നു. കടമായി മൂന്ന് ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവരെ വിശ്വസിച്ച് പണം നല്‍കുകയായിരുന്നു. 2.7 ലക്ഷം രൂപ പണമായി ബെംഗളൂരു സര്‍വ്വകലാശാല ക്യാമ്പസ്സിന് അടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഏഴ് ലക്ഷം രൂപ കൂടി ചോദിച്ചു. ഈ പണവും ജെഡിഎസ് നേതാവ് എത്തിച്ചു നല്‍കി. അന്ന് വൈകുന്നേരം മുതല്‍ ഇവരുടെ ഫോണ്‍ ഓഫായിരുന്നുവെന്നും ശ്രീനിവാസ് പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ ആശയവിനിമയം ഉണ്ടായില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
Karnataka: Woman befriends politician on social media, cheated 9.7 lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X