Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാര്‍ പിടികൂടി തിരിച്ചെത്തിച്ചു; പിന്നാലെ ഭര്‍ത്താവിനെ കൊലപ്പെടുത്തി

ബംഗളൂരു : കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ യുവാവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദാവന്‍ഗരെയിലെ ബിസലേരി സ്വദേശിയായ 32കാരന്‍ നിംഗരാജയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണ് ഭാര്യയും കാമുകനും അറസ്റ്റിലാകുന്നത്.

ഈ മാസം 9 ന് ആണ് നിംഗരാജിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെറസില്‍ നിന്ന് വീണാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തുവരുന്നത്. ബിരേഷ് എന്ന യുവാവുമായി കാവ്യ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

karnataka

മൂന്ന് മാസത്തോളം പ്രണയത്തിലായിരുന്ന കാവ്യയും ബിരേഷും കഴിഞ്ഞ മാസം ഒളിച്ചോടിയിരുന്നു. പിന്നാലെ ഗ്രാമവാസികള്‍ ചേര്‍ന്ന് പിടികൂടി ഭാര്യയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കാവ്യയ്ക്ക് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് കാവ്യയെ തിരികെ എല്‍പ്പിക്കാന്‍ നിംഗരാജ തയ്യാറായത്.

അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാവ്യ തയ്യാറായിരുന്നില്ല. ഇക്കാര്യം ഭര്‍ത്താവ് അറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനെ തുടര്‍ന്ന് ബിരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാവ്യ നിംഗരാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ടെറസിന്റെ മുകളില്‍ നിന്ന് വീണാണ് നിംഗരാജ് മരിച്ചതെന്നാണ് കാവ്യ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷഷണത്തില്‍ സത്യാവസ്ഥ പുറത്തുവരികയായിരുന്നു. ജൂണ്‍ 9ന് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ബിരേഷുമായി ചേര്‍ന്ന് കാവ്യ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഇതൊരു അപകട മരണമായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ തെളിവുകള്‍ പ്രതികള്‍ക്ക് എതിരായിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നിംഗരാജിന്റെ കുടുംബം പ്രതികരിച്ചു. അറസ്റ്റിലായ കാവ്യയെയും കാമുകന്‍ ബിരേഷിനെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+