കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയെ വെട്ടിലാക്കി മന്ത്രിസഭ, ലോക്ഡൗണില്‍ രണ്ട് തട്ടില്‍, ഒന്നും മിണ്ടാതെ കോണ്‍ഗ്രസ്, ലക്ഷ്യം

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ യോഗത്തിലും ബിജെപി രണ്ട് തട്ടില്‍. മുതിര്‍ന്ന മന്ത്രിമാരും കോണ്‍ഗ്രസില്‍ നിന്നെത്തിയ വിമതരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിക്കുന്നില്ലെന്നാണ് ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്ന ആരോപണം. കേന്ദ്ര നേതൃത്വതം കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലും യെഡിയൂരപ്പയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അമിത് ഷാ അദ്ദേഹവുമായി അകന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏത് നിമിഷവും സര്‍ക്കാര്‍ തന്നെ താഴെ പോകുമെന്ന അവസ്ഥയാണ്. സ്വന്തം ഗ്രൂപ്പിലുള്ള നേതാക്കള്‍ പോലും യെഡിയൂരപ്പയ്‌ക്കെതിരെ പരസ്യമായി തിരിഞ്ഞിരിക്കുകയാണ്.

മന്ത്രിസഭാ യോഗം

മന്ത്രിസഭാ യോഗം

യെഡിയൂരപ്പ കര്‍ണാടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കോവിഡില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരും ഒപ്പമുണ്ടായിരുന്നു. എല്ലാവരും ഒരേസ്വരത്തില്‍ ആദ്യം ആവശ്യപ്പെട്ടത് വിപണി തുറക്കുന്നതിനെ കുറിച്ചായിരുന്നു. അതേസമയം നിയന്ത്രണങ്ങള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിമതര്‍ യെഡിയൂരപ്പയ്ക്ക് വീഴ്ച്ച പറ്റിയെന്ന നിലപാടിലാണ്.

മോദി അവഗണിച്ചു

മോദി അവഗണിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ യെഡിയൂരപ്പയെ പൂര്‍ണമായി അവഗണിച്ചിരുന്നു. ആകെ ഒമ്പത് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഇതില്‍ സംസാരിച്ചത്. യെഡിയൂരപ്പയ്ക്ക് അവസരം നല്‍കിയില്ല. സംസ്ഥാനത്തെ മന്ത്രിമാരും ഇതേ രീതിയിലാണ് യെഡിയൂരപ്പയെ അവഗണിക്കുന്നത്. അദ്ദേഹത്തിന്റെ പിന്നില്‍ ഉറച്ച് നിന്നവര്‍ ഇപ്പോള്‍ പോരാട്ടം നേര്‍ക്കുനേര്‍ ആക്കിയിരിക്കുകയാണ്.

എക്‌സൈസ് മന്ത്രി രംഗത്ത്

എക്‌സൈസ് മന്ത്രി രംഗത്ത്

എക്‌സൈസ് മന്ത്രി എച്ച് നാഗേഷ് ലോക്ഡൗണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ മദ്യനിരോധനമുണ്ട് കര്‍ണാടകത്തില്‍. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടെന്നും താന്‍ യെഡിയൂരപ്പയെ ഉപദേശിച്ചതായി നാഗേഷ് പറയുന്നു. അതേസമയം 1800 കോടിയുടെ നഷ്ടമാണ് ഇതിലൂടെ കര്‍ണാടകത്തിന് നേരിടുന്നത്. യെഡിയൂരപ്പയ്ക്ക് മാഫിയകളില്‍ നിന്ന് സമ്മര്‍ദവും നേരിടേണ്ടി വരുന്നുണ്ട്.

യെഡ്ഡി കലിപ്പില്‍

യെഡ്ഡി കലിപ്പില്‍

മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ യെഡിയൂരപ്പ തന്നെ കലിപ്പിലാണ്. പലരും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പോലും ലംഘിക്കുന്നുണ്ട്. മന്ത്രിമാരുടെ അധികാരമോഹങ്ങളാണ് യെഡിയൂരപ്പയെ ചൊടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനത്തെ പോലും ഇത് ബാധിച്ചിരിക്കുകയാണ്. ബിജെപിയിലെ നേരത്തെ തന്നെയുള്ള അംഗങ്ങളും പാര്‍ട്ടിയിലേക്ക് എത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരും തമ്മിലാണ് ഇപ്പോള്‍ അധികാര വടംവലി നടക്കുന്നത്. രമേശ് ജാര്‍ക്കിഹോളി അടക്കമുള്ളവര്‍ ഇതിന് പിന്നിലുണ്ട്.

കോണ്‍ഗ്രസിന്റെ ശ്രമം

കോണ്‍ഗ്രസിന്റെ ശ്രമം

കോണ്‍ഗ്രസ് കോവിഡ് പ്രതിരോധത്തില്‍ യെഡിയൂരപ്പയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഓരോ പ്രവര്‍ത്തകരോടും ഇടഞ്ഞ് നില്‍ക്കുന്നവരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ നേതാക്കളെയാണ് ഡികെ ശിവകുമാര്‍ നിയോഗിച്ചിരിക്കുന്നത്. അവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ ദൈനംദിന റിപ്പോര്‍ട്ടായി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ പ്രളയത്തിന് ശേഷമുള്ള യെഡിയൂരപ്പയുടെ വീഴ്ച്ചകള്‍ ഓരോന്നായി പൊളിക്കാനാണ് പ്ലാന്‍. യെഡിയൂരപ്പയുടെ വീക്ക്‌നെസ്സ് നന്നായി അറിയാവുന്ന നേതാവാണ് ശിവകുമാര്‍.

ഉപമുഖ്യമന്ത്രി അടക്കമുള്ളവര്‍

ഉപമുഖ്യമന്ത്രി അടക്കമുള്ളവര്‍

ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ അടക്കമുള്ളവര്‍ യെഡ്ഡിയുടെ പ്രായാധിക്യത്തെ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം മാറേണ്ട സമയമായെന്നും ഇവര്‍ ഉയര്‍ത്തുന്നു. പക്ഷേ യെഡിയൂരപ്പയുടെ മകന്റെ ഇടപെടലാണ് ഈ പ്രശ്‌നം വഷളാക്കിയതെന്നാണ് സൂചന. നേരത്തെ യെഡ്ഡിയെ മറികടന്ന് തീരുമാനമെടുക്കാനുള്ള ശ്രമത്തിലായിരുന്നു അശ്വന്ത്. യെഡിയൂരപ്പ വിശ്വസ്തനായി കരുതിയിരുന്ന ശ്രീരാമുലു ഇപ്പോള്‍ അദ്ദേഹവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. വിമതരുമായുള്ള പോരാട്ടത്തില്‍ ശ്രീരാമുലുവുമുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകരും ആരോഗ്യ മന്ത്രിയുമായ ശ്രീരാമുലുവും പരസ്യമായി കൊമ്പുകോര്‍ത്തിരിക്കുകയാണ്.

എങ്ങനെ പരിഹരിക്കും

എങ്ങനെ പരിഹരിക്കും

വിമതരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയാലോ എന്ന ആലോചനയിലാണ് യെഡിയൂരപ്പ. എന്നാല്‍ അത് വലിയ റിസ്‌കുള്ള പരിപാടിയാണ്. ഇവര്‍ കൂട്ടത്തോടെ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ രാജിവെക്കേണ്ടി വരും. എന്നാല്‍ കോണ്‍ഗ്രസ് ഇവരെ ഒപ്പം കൂട്ടില്ലെന്ന ഉറപ്പ് യെഡിയൂരപ്പയ്ക്കുണ്ട്. ഒരിക്കല്‍ പാര്‍ട്ടി വിട്ടവരാണ് ഇവര്‍. പക്ഷേ ഡികെ പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യം യെഡ്ഡിയെ ഭയപ്പെടുത്തുന്നുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം വലിയ മാറ്റം തന്നെ ബിജെപിയില്‍ ഉണ്ടാവുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

English summary
yediyurappa facing minister's wrath congress looking for options
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X