കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വരുന്നത് 26 മന്ത്രിമാര്‍, പുനസംഘടന നാളെ വൈകീട്ട്, അടിമുടി മാറ്റത്തിന് ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അടിമുടി മാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വം. പുതിയ മന്ത്രിമാരുടെ നീണ്ട നിരയാണ് വരാന്‍ പോകുന്നത്. 26 മന്ത്രിമാരെയാണ് പുതിയതായി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. യെഡിയൂരപ്പയ്ക്ക് പകരക്കാരനായി ബസവരാജ് ബൊമ്മൈ വന്നതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ഇപ്പോഴും യെഡിയൂരപ്പയ്ക്ക് തന്നെയാണ് മുന്‍തൂക്കം. അതുകൊണ്ട് അദ്ദേഹം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അപ്പുറത്തേക്കുള്ളവ ചെയ്യാന്‍ ഉറപ്പായും ദേശീയ നേതൃത്വത്തിന് സാധിക്കില്ല. പക്ഷേ ചില ജാതി സമവാക്യങ്ങള്‍ പുതിയതായി കേന്ദ്ര നേതൃത്വം പരീക്ഷിക്കുമെന്ന് ഉറപ്പാണ്.

1

ബസവരാജ് ബൊമ്മൈ മന്ത്രിയാവേണ്ടവരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നുവെന്നാണ് സൂചന. ഇത് ജെപി നദ്ദ അംഗീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പുനസംഘടനയ്ക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാജ് ഭവനില്‍ വെച്ച് നടക്കുമെന്നാണ് സൂചന. അതേസമയം ലിംഗായത്തുകള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ യെഡിയൂരപ്പയുടെ സമ്മര്‍ദമുണ്ടാകും. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസവരാജ് ദില്ലിയിലായിരുന്നു. മന്ത്രിസഭാ വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു നടന്നത്.

നേരത്തെ മന്ത്രിസ്ഥാനം വോഹിക്കുന്നവര്‍ ബസവരാജിനെ കണ്ട് ലോബിയിംഗ് നടത്തിയിരുന്നു. മുന്‍ കാര്‍ഷിക മന്ത്രി ബിസി പാട്ടീലും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തിന് മന്ത്രിസ്ഥാനം അര്‍ഹതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് പാട്ടീല്‍ പറഞ്ഞത്. മന്ത്രിസഭാ പുനസംഘടന ബസവരാജിന്റെ മനസ്സിലുള്ളതാണ്. അക്കാര്യം അതുകൊണ്ട് സംസാരിച്ചില്ലെന്നും പാട്ടീല്‍ പറഞ്ഞു. പാട്ടീല്‍ മാത്രമല്ല മുരുഗേഷ് നിരനി, ശിവാന്‍ഗൗഡ നായിക്, മഹേഷ് കൂമത്തല്ലി, കെജി ബൊപ്പയ്യ, അശ്വന്ത് നാരായണ്‍, സോമണ്ണ എന്നിവരുടെ മുഖ്യമന്ത്രിയെ വിളിച്ച് സംസാരിച്ചിരുന്നു.

Recommended Video

cmsvideo
Who is B. S. Yediyurappa

അതേസമയം മന്ത്രിസ്ഥാനം നഷ്ടമാകുന്ന പലരും കര്‍ണാടകത്തില്‍ ആശങ്കയിലാണ്. മുഖ്യമന്ത്രി അറിയിച്ച് ഇവരെ മാറ്റുന്നത് തടയാനാണ് നീക്കം. എന്നാല്‍ തന്നെ വെട്ടാന്‍ കൂട്ടുനിന്ന പലരെയും യെഡിയൂരപ്പ താഴെയിറക്കാനുള്ള ഒരുക്കത്തിലാണ്. ഭൂരിഭാഗം പേര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. 26 മന്ത്രിമാര്‍ വന്നാല്‍ പല പ്രമുഖരും തെറിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഉപമുഖ്യമന്ത്രിമാരും മാറുമെന്നാണ് സൂചന. ലിംഗായത്തുകള്‍ മാത്രമല്ല വൊക്കലിഗ വിഭാഗത്തിനും പ്രാധാന്യം നല്‍കണമെന്നാണ് ബൊമ്മൈ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം താന്‍ മന്ത്രിസഭാ പുനസംഘടനയില്‍ താന്‍ ഇടപെടില്ലെന്നാണ് യെഡിയൂരപ്പയുടെ നിലപാട്.

English summary
karnataka cabinet may get 26 new ministers, cm basavaraj bommai gets nod from central leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X