കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കരിയുമെന്ന് ദീപികയ്ക്ക് ഭീഷണി: ബെന്‍സാലിയുടെ ചിത്രത്തിനെതിരെ കര്‍ണി സേന, സംഘപരിവാറും!!

Google Oneindia Malayalam News

ജയ്പൂര്‍: സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതിയ്ക്കെതിരെയുള്ള വിവാദത്തിനിടെ ദീപിക പദുകോണിനെതിരെ കര്‍ണി സേന. രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കി.

പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍

ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞ സുപ്രീം കോടതി സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുമ്പായി എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു.

മതവികാരം വ്രണപ്പെടുത്തുന്നു

മതവികാരം വ്രണപ്പെടുത്തുന്നു


ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

 രക്തത്തില്‍ ചാലിച്ച പ്രതിഷേധം

രക്തത്തില്‍ ചാലിച്ച പ്രതിഷേധം

പത്മാവതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുന്നതിന് വേണ്ടി ഒരു സംഘടന രക്തം കൊണ്ട് ഒപ്പുവച്ച കത്ത് അയക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. രാജസ്ഥാനിലും ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ചിത്രത്തെ ശക്തമായി എതിര്‍ക്കുന്നതായും ചിത്രം പണമുണ്ടാക്കുന്നതിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിര്‍മിച്ചിട്ടുള്ളതെന്നും രാജസ്ഥാന്‍ മന്ത്രി കിരണ്‍ മഹേശ്വരി ആരോപിക്കുന്നു. വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 അതിര്‍ത്തികള്‍ ലംഘിക്കുന്നു

അതിര്‍ത്തികള്‍ ലംഘിക്കുന്നു


സിനിമാ വ്യവസായം അതിര്‍ത്തികള്‍ ലംഘിക്കും എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ നിന്ന് ഇത് പ്രതീക്ഷിക്കരുതെന്നും അവര്‍ പരിധികള്‍ക്കുള്ളിലാണെന്നുമായിരുന്നു ഫേസ്ബുക്കിന് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തോടുള്ള നേതാവിന്‍റെ പ്രതികരണം. മാലിക് മുഹമ്മദി ജയ്സിയുടെ പത്മാവതിയെക്കുറിച്ചാണ് സിനിമയെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ കൂടുതല്‍ സാങ്കല്‍പ്പികമായി സിനിമ നിര്‍മിച്ച ബെന്‍സാലി ജൗഹറിന്‍റെ പാരമ്പര്യത്തെയും രാജ്യത്തിന്‍റെ സുവര്‍ണ്ണ ചരിത്രത്തെയും വളച്ചൊടിക്കുകയാണെന്നും നേതാവ് ചൂണ്ടിക്കാണിക്കുന്നു

 വിവാദങ്ങള്‍ അവസാനിക്കുന്നില്ല

വിവാദങ്ങള്‍ അവസാനിക്കുന്നില്ല

വിവാദം തുടക്കത്തിലേ രണ്‍വീര്‍ സിംഗും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്മാവതിയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ അസംഖ്യം വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉടലെടുത്തത്. ചിത്രത്തിലെ ചില റൊമാന്‍സ് സീനുകളെക്കുറിച്ച് ഉടലെടുത്ത വിവാദങ്ങളോ ടെ സംവിധായകന്‍ ബെന്‍സാലിയെ ആക്രമിക്കുന്നതിനും ഷൂട്ടിംഗ് സെറ്റുകള്‍ തല്ലിത്തകര്‍ക്കുന്നതിലും വരെ എത്തിച്ചിരുന്നു. രാജ് പുത് കര്‍ണി സേനയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയതും സെറ്റ് തല്ലിത്തകര്‍ത്തതും. ജയ്പൂരിലെ ജയ്ഗര്‍ കോട്ടയില്‍ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം.

 ബന്ദോ ബന്ധനമോ !!

ബന്ദോ ബന്ധനമോ !!

3-14 നൂറ്റാണ്ടിൽ ചിറ്റോറിലെ രാജ്ഞിയായിരുന്നു പദ്മാവതി. എന്നാൽ ചിത്രത്തിൽ പദ്മാവതിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയർന്നിരിക്കുന്ന ആരോപണം. ചിത്രത്തിനെതിരെ രജപുത് വിഭാഗക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടാതെ കര്‍ണി സേന സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടേയും ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരുടേയും കോലം കത്തിക്കുകയും ചെയ്തിരുന്നു.

 സുപ്രീം കോടതി തള്ളി

സുപ്രീം കോടതി തള്ളി


വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ​

11 ഹര്‍ജികള്‍

11 ഹര്‍ജികള്‍


ജസറ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുമ്പായി സെന്‍സര്‍ ബോര്‍ഡ് എല്ലാ മാനദണ്ഡങ്ങളും പിന്തുടര്‍ന്നിട്ടുണ്ടെന്നും ഹര്‍ജി പരിഗണിക്കവേ ബെഞ്ച് ചൂണ്ടിക്കാണിച്ചു. സിദ്ധരാജസിംഗ് ചൂഡാംശയും മറ്റ് 11 പേരും സമര്‍പ്പിച്ച ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് കാണിക്കുന്ന ഹര്‍ജിക്കാര്‍ ചിത്രത്തിലെ പ്രസ്തുത ഭാഗങ്ങള്‍ നീക്കുന്നതുവരെ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

English summary
A fringe Rajasthan group called the Karni Sena has escalated its protests against director Sanjay Leela Bhansali's Padmavati, threatening actor Deepika Padukone with physical harm and calling for a bandh across the country on December 1, the day the film is scheduled to release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X