കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാവേദ് അക്തറിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് നാക്ക് പിഴുതെടുക്കും, കൊലവിളിയുമായി കർണി സേന

Google Oneindia Malayalam News

ദില്ലി: പദ്മാവത് വിവാദത്തിൽ ബോളിവുഡ് സൂപ്പര്‍ നായിക ദീപിക പദുക്കോണിന്റെ മൂക്കരിയുമെന്ന് ഭീഷണിപ്പെടുത്തിയ തീവ്ര വലത് സംഘടനയായ കര്‍ണി സേന ജാവേദ് അക്തറിന് എതിരെ രംഗത്ത്. സ്ത്രീകളുടെ മുഖാവരണത്തെ കുറിച്ചുളള പരാമര്‍ശത്തിന്റെ പേരിലാണ് പ്രശസ്ത തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന് എതിരെ കര്‍ണി സേന കൊലവിളിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അവസാന മണിക്കൂറിൽ സ്ത്രീ വോട്ടർമാരെ വീഴ്ത്താൻ പ്രിയങ്ക ഗാന്ധിയുടെ യോർക്കർ! പുത്തൻ തന്ത്രംഅവസാന മണിക്കൂറിൽ സ്ത്രീ വോട്ടർമാരെ വീഴ്ത്താൻ പ്രിയങ്ക ഗാന്ധിയുടെ യോർക്കർ! പുത്തൻ തന്ത്രം

മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം. ബുര്‍ഖ നിരോധിക്കുകയാണ് എങ്കില്‍ ഹിന്ദു സ്ത്രീകള്‍ മുഖം മറയ്ക്കാനുപയോഗിക്കുന്ന ഖൂണ്‍ഘട്ടും നിരോധിക്കണം രണ്ടിന്റെയും ആവശ്യം എന്താണ് എന്നും ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു.

threat

ജാവേദ് അക്തര്‍ മൂന്ന് ദിവസത്തിനുളളില്‍ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് കര്‍ണിസേനയുടെ ആവശ്യം. അതിന് തയ്യാറായില്ലെങ്കില്‍ ജാവേദ് അക്തറിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് നാക്ക് പിഴുതെടുക്കുമെന്ന് കര്‍ണി സേന ഭീഷണി മുഴക്കിയിരിക്കുകയാണ്. വീട്ടില്‍ കയറി തല്ലുമെന്നും കര്‍ണി സേന പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.

പ്രസ്താവന വിവാദമായതോടെ ജാവേദ് അക്തര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. തന്റെ പ്രസ്താവന ചിലര്‍ വളച്ചൊടിക്കുകയാണ് എന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. ശ്രീലങ്കയില്‍ മുഖാവരണം നിരോധിച്ചത് സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് എങ്കിലും അത് യഥാര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണത്തിന് ആവശ്യമാണ് എന്നാണ് താന്‍ പറഞ്ഞത്. നിഖാബ് ആണെങ്കിലും ഖൂണ്‍ഘട്ട് ആണെങ്കിലും മുഖം മറയ്ക്കുന്നത് നിരോധിക്കണം എന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം, രാഹുൽ ഗാന്ധിക്കെതിരെ ബ്രഹ്മാസ്ത്രം തൊടുത്ത് ബിജെപി!അമേഠിയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം, രാഹുൽ ഗാന്ധിക്കെതിരെ ബ്രഹ്മാസ്ത്രം തൊടുത്ത് ബിജെപി!

English summary
Karni Sena threatens Javed Akhtar over banning ghoonghat statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X